22 June 2025

Sarika KP

നവ്യയുടെ സൗന്ദര്യ രഹസ്യം ഇതായിരുന്നോ?

Image Courtesy: Instagram

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി നവ്യ നായർ. ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തുന്നത്.

നടി നവ്യ നായർ

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്

‌സോഷ്യൽ മീഡിയയിൽ സജീവം

 പ്രായം 40ന് അടുത്തെത്തിയെങ്കിലും മുൻപത്തേക്കാൾ സുന്ദരിയായിരിക്കുകയാണ് നവ്യ ഇപ്പോൾ. ആ സൗന്ദര്യ രഹസ്യം എന്താണെന്ന് അറിയണ്ടേ?

പ്രായം 40

വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുന്ന വളരെ ലളിതമായ ഫേസ് പാക്കാണ് നവ്യയുടെ സൗന്ദര്യ രഹസ്യം. അത് എന്തൊക്കെ എന്ന് നോക്കാം.

സൗന്ദര്യ രഹസ്യം

ഒരു ബൗളിൽ പകുതി ചെറുനാരങ്ങ, പഞ്ചസാര, കോഫി പൗഡർ എന്നിവ ചേർത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് സ്‌ക്രബ് ചെയ്യുക. ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം.

മുഖത്ത് സ്‌ക്രബ് ചെയ്യുക

കറ്റാർവാഴയുടെ പൾപ്പ് മിക്‌സിയിൽ ഇട്ട് അടിച്ച ശേഷം,തുണിയിൽ പിഴിഞ്ഞ് ഐസ്‌ക്യൂബ് ട്രേയിൽ വെച്ച് ക്യൂബുകളാക്കുക.  ഇത്‌വച്ച് മുഖത്ത് നന്നായി തേക്കുക

ഐസ്‌ക്യൂബ്

കടലമാവും കോഫി പൊടിയും തേനും കസ്തൂരി മഞ്ഞളും തൈരും ചേർത്തുള്ള ഫേസ് പാക്ക് മുഖത്തു പുരട്ടാം. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയാം.

ഫേസ് പാക്ക്

നന്നായി കഴുകിയ ശേഷം ബീറ്റ്റൂട്ട് പാലിൽ മുക്കി മുഖത്ത് മസാജ് ചെയ്യുക. രണ്ട് മൂന്ന് മിനിറ്റ് ഇത്തരത്തിൽ ചെയ്ത് കഴിഞ്ഞ് മുഖം കഴുകാം.

മസാജ് ചെയ്യുക