22 June 2025

TV9 MALAYALAM

ആർത്തവ വിരാമത്തിന് തൊട്ടുമുമ്പ് എന്താണ് സംഭവിക്കുന്നത്?

Image Courtesy: GettyImages

ആർത്തവവിരാമത്തിന് മുമ്പുള്ള ഘട്ടമായ പെരിമെനോപോസ് ഹോർമോൺ മാറ്റങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് വരുത്തുന്നത്.

പെരിമെനോപോസ്

ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് ക്രമരഹിതമായ ആർത്തവം. ഈ ഘട്ടത്തിൽ അസാധാരണമാംവിധം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്യാം.

ക്രമരഹിതമായ ആർത്തവം

ആർത്തവ വിരാമത്തിന് തൊട്ടുമുമ്പ് മുഖത്തോ, കഴുത്തിലോ, നെഞ്ചിലോ പെട്ടെന്ന് ചൂട് അനുഭവപ്പെടുകയും തുടർന്ന് വിയർക്കുകയുെ ചെയ്യുന്നു.  

ചൂട് തോന്നുക

ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഈ സമയം മാനസികാവസ്ഥയിൽ മാറ്റങ്ങളുണ്ടാവും. ഉത്കണ്ഠ അല്ലെങ്കിൽ ക്ഷോഭം എന്നിവ അനുഭവപ്പെട്ടേക്കാം.

മാനസികാവസ്ഥ

ആർത്തവ വിരാമത്തിന് തൊട്ട് മുന്ന് ഈസ്ട്രജന്റെ കുറവ് അസ്വസ്ഥതയുണ്ടാക്കാം. അതിലൊന്നാണ് യോനിയിലുണ്ടാകുന്ന വരൾച്ച.

യോനി വരൾച്ച

ഈ സമയം രാത്രിയിൽ അമിതമായ ചൂടും വിയർപ്പും മൂലം അസ്വസ്ഥത അനുഭവപ്പെടുന്നതും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

ഉറക്ക പ്രശ്നങ്ങൾ

മെറ്റബോളിസം മന്ദഗതിയിലാകുന്ന സമയമാണിത്. അതിനാൽ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടായി മാറിയേക്കും.

ശരീരഭാരം