21 June 2025
NANDHA DAS
Image Courtesy: Freepik
ആരോഗ്യ സംരക്ഷണത്തിന് രോഗ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനം. അത്തരം ചില ഭക്ഷണങ്ങൾ നോക്കാം.
സിങ്ക്, മഗ്നീഷ്യം, അയേണ്‍, വിറ്റാമിന്‍ ഇ തുടങ്ങിയവയാൽ സമ്പുഷ്ടമായ മത്തങ്ങാ വിത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും.
വിറ്റാമിന്‍ എ, സി, ഫോളേറ്റ്, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയ ചീര പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ.
കശുവണ്ടിയിൽ സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും രോഗ പ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.
സിങ്ക്, വിറ്റാമിന്‍ ബി12, കാത്സ്യം എന്നിവയാൽ സമ്പന്നമായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
ആന്‍റിഓക്സിഡന്‍റുകളാൽ സമ്പുഷ്ടമായ വെളുത്തുള്ളി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
മഷ്‌റൂമിൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന സെലീനിയം, സിങ്ക്, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.