25 March 2026
ASHLI C
PHOTO: SOCIAL MEDIA
വിനീത് നായകനായ സർഗം എന്ന സിനിമയാണ് ആദ്യചിത്രം. പിന്നീട് നിരവധി സിനിമകളിലൂടെ താരം മലയാളി മനസ്സിൽ ഇടം നേടി.
2010 ലാണ് നടി വിവാഹിതയാകുന്നത്. കനേഡിയൻ വ്യവസിയുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്നും അപ്രത്യക്ഷയായി.
ഇപ്പോൾ മൂന്ന് കുഞ്ഞുങ്ങളുമായി തന്റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരം.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ ഏറ്റവും പേടിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് രംഭ.
മൂന്ന് കുട്ടികളുടെ അമ്മയായെങ്കിലും തനിക്ക് ഇപ്പോഴും വേദന സഹിക്കാൻ ആകില്ല എന്നാണ് രംഭ പറയുന്നത്. ഇഞ്ചക്ഷൻ ഭയമാണ്.
അതിനാൽ തന്നെ രക്ത പരിശോധന പോലും പേടിയാണ് കാരണം തനിക്ക് ഇഞ്ചക്ഷൻ വളരെ പേടിയാണ് എന്നും നടി പറയുന്നു.
ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഈ ഭയം കൊണ്ടാണ് അത് ചെയ്യാതായത് എന്നും നടി പറഞ്ഞു.
ഇപ്പോൾ മൂന്ന് മക്കളുടെ അമ്മയായി 3 പേരും ടാറ്റു ചെയ്യണമെന്നുണ്ട്. നാല് പേര് മൊത്തത്തിൽ ടാറ്റൂ ചെയ്യേണ്ടിവരും ഇത്രയും വേദന സഹിക്കാൻ ആവില്ലെന്നും നടി.