18 March 2026

Aswathy Balachandran

സമയക്കുറവുള്ളവർ ഈ സാമ്പാർസാദം ട്രൈ ചെയ്യൂ 

Image Courtesy: Getty

സാമ്പാർ മലയാളികളുടെ പ്രിയ വിഭവമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സാമ്പാർസാദം എന്ന് എത്രപേർക്കറിയാം?   

സാമ്പാർസാദം

സാമ്പാർസാദം തയ്യാറാക്കാൻ ആദ്യം ഒരു കപ്പ് അരിയും അര കപ്പ് തുവരപ്പരിപ്പും നന്നായി കഴുകി വൃത്തിയാക്കുക.

അരിയും പരിപ്പും 

കഴുകിയ അരിയും പരിപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ 4-5 വിസിൽ വരുന്നത് വരെ നന്നായി വേവിക്കുക.

കുക്കർ 

വെന്ത അരിയും പരിപ്പും കുക്കറിൽ വെച്ച് തന്നെ തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇത് വിഭവത്തിന് നല്ലൊരു ക്രീമി പാകം നൽകും.

ഉടയ്ക്കുക

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച ശേഷം ഉള്ളിയും തക്കാളിയും ചേർത്ത് വഴറ്റുക.

പച്ചക്കറി 

ഇതിലേക്ക് മുറിച്ചുവെച്ച പച്ചക്കറികൾ, പുളിവെള്ളം, സാമ്പാർ പൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് പച്ചക്കറികൾ പാകത്തിന് വേവിക്കുക.

മസാലയും പുളിയും

പച്ചക്കറികൾ വെന്തുകഴിഞ്ഞാൽ ഉടച്ചുവെച്ചിരിക്കുന്ന അരി-പരിപ്പ് മിശ്രിതം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

യോജിപ്പിക്കുക

മിശ്രിതം വല്ലാതെ കട്ടിയാണെങ്കിൽ അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക.

ക്രമീകരിക്കുക