18  March 2026

ASHLI C

ചിയാ സീഡ് തൊട്ടു പോകരുത്! ഈ പ്രശ്നങ്ങൾ ഉണ്ടോ?

PHOTO CREDIT: GETTY IMAGES

ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ചിയാ സീഡ് എല്ലാവർക്കും കഴിക്കുന്നത് അത്ര ഗുണം ചെയ്യില്ല. മാത്രമല്ല ദോഷങ്ങൾ ഒരുപാട് ഉണ്ട് താനും.

ചിയാ സീഡ് 

അമിതമായി നാരുകൾ ഉൾപ്പെട്ടിട്ടുള്ള ഒരു വിത്താണ് ചിയാ. അതിനാൽ തന്നെ ഇത് ദഹനസംബന്ധമായ പ്രശ്നമുള്ളവർക്ക് അത്ര നല്ലതല്ല.

ചിയാ സീഡ്

മാത്രമല്ല ചിലർക്ക് ഈ വിത്ത് കഴിക്കുന്നത് ശരീരത്തിലെ ജലം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതിനാൽ ഈ വിത്ത് കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ചിയാ സീഡ് 

അമിതമായ രക്തസമ്മർദ്ദം ഉള്ളവരും രക്തസമ്മർദ്ദത്തിനും മരുന്നു കഴിക്കുന്നവരും ചിയാ സീഡ് കഴിക്കരുത്. ഡോക്ടറുടെ നിർദ്ദേശംപ്രകാരം മാത്രം ചെയ്യുക.

ചിയാ സീഡ് 

 രക്തം കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവരും ഈ വിത്ത് ഒഴിവാക്കണം. നിർബന്ധമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക.

ചിയാ സീഡ്

 പൊതുവിൽ കുഴപ്പമില്ലെങ്കിലും ചിലർക്കെങ്കിലും ഈ സീഡ് കഴിക്കുന്നത് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ ആദ്യമായി കഴിക്കുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പിന്നീട് ഒഴിവാക്കുകയോ  ഡോക്ടറുടെ നിർദ്ദേശം തേടുകയോ വേണം.

ചിയാ സീഡ്

എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിൽ ഇത് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിന് രക്തത്തെ നേർപ്പിക്കാനുള്ള ഗുണമുള്ളതിനാൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കും.

ചിയാ സീഡ് 

എപ്പോഴും ഉപയോഗിക്കുന്നതിന് ഒരു 15 അല്ലെങ്കിൽ 20 മിനിറ്റും മുമ്പ് വെള്ളത്തിൽ കുതിർത്ത ശേഷം മാത്രം ഉപയോഗിക്കുക. പൂർണ്ണഫലങ്ങൾ ലഭിക്കാൻ അതാണ് നല്ലത്.

ചിയാ സീഡ്