18 MAR 2026
NEETHU VIJAYAN
Image Courtesy: Getty Images
കടുത്ത വേനൽ ചൂടും സൂര്യപ്രകാശവുമേറ്റ് കരിവാളിച്ച് മുഖം വാടിപോയോ? പലരും ഇതിനായി വിലകൂടിയ ക്രീമുകളാണ് ഉപയോഗിക്കാറുള്ളത്.
കരിവാളിപ്പ് മാറാൻ ബുദ്ധിമുട്ടുന്നവർക്ക് ഇനി ഒരു തുള്ളി പാൽ മാത്രം മതിയാകും. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ അതിൻ്റെ ഫലം കിട്ടും.
പാലിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും നിങ്ങളുടെ യഥാർത്ഥ നിറം വീണ്ടെടുക്കാനും സഹായിക്കുന്നു.
അല്പം പച്ചപ്പാലിലേക്ക് രണ്ട് സ്പൂൺ കടലമാവ് ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്ത് പുരട്ടി 10-15 മിനിറ്റ് കഴിഞ്ഞ് കഴുകികളയുക.
പാലും തേനും കലർത്തിയ മിശ്രിതവും മികച്ചതാണ്. വരണ്ട ചർമ്മമുള്ളവർക്കാണ് ഇത് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്താൽ ചർമ്മത്തിന് ഈർപ്പവും തിളക്കവും കിട്ടും.
അല്പം പാലിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് പേസ്റ്റ് പോലെയാക്കുക. വെള്ളം കൂടിപോകരുത്. ഇത് മുഖത്ത് തേച്ച് അല്പസമയം കഴിഞ്ഞ് കഴുകികളയാം.
അലർജിയോ ഓയിലി സ്കിന്നോ ഉള്ളവർ പാലിൻ്റെ അളവ് കുറയ്ക്കുക. അതുപോലെ ഒരു പാച്ച് ടെസ്റ്റ് നടത്തിയ ശേഷം മാത്രം മുഖത്ത് പുരട്ടുക.