20 MAY 2025
Sarika KP
Image Courtesy: Instagram
ബാലിയിൽ അവധിക്കാലം ആഘോഷിച്ച് ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രനും.
സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ യാത്രക്കു തയ്യാറെടുക്കുന്നതു മുതലുള്ള എല്ലാ കാര്യങ്ങളും ആരാധകരമായി പങ്കുവെച്ചിരുന്നു.
തങ്ങളുടെ 'രണ്ടാമത്തെ ഹണിമൂൺ' എന്നാണ് ഇതിനു മുൻപ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ രാഹുൽ ബാലി യാത്രയെ വിശേഷിപ്പിച്ചത്.
ബാലിയിലെ ലെംപുയാങ്ങ് ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ച എത്തിയിരിക്കുന്നത്.
'തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? ബട്ട് വി കാൻ'', എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.
പതിവു പോലെ ബാലിയിൽ അവധിക്കാലം ചിത്രങ്ങൾക്കും ഇരുവരുടെയും ആരാധകർ സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
എട്ടു വർഷങ്ങൾ നീണ്ട പ്രണയകാലത്തിനു ശേഷമാണ് രാഹുലും ശ്രീവിദ്യയും വിവാഹം ചെയ്‍തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു വിവാഹം.
കഴിഞ്ഞ കുറച്ച് നാളായി രാഹുൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുന്ന മിനി വ്ളോഗുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.