19 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
വറുത്തതും പൊരിച്ചതുമായ എന്തിന്റെയും കൂടെ തക്കാളി സോസ് കഴിക്കാൻ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണിത്.
എപ്പോഴും തക്കാളി സോസ് പുറത്ത് നിന്ന് വാങ്ങിയുപയോഗിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല. ഇനി ഈസിയായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.
തക്കാളി -1 കിലോ, വിനാഗിരി -1/3 കപ്പ്, പഞ്ചസാര -1/2 കപ്പ്, പച്ചമുളക് -4, ഉപ്പ് -പാകത്തിന്, ഏലക്കാ -4, ഗ്രാമ്പൂ-5, കറുവപട്ട -1 മീഡിയം കഷണം.
പെരുംജീരകം -1/2 റ്റീസ്പൂൺ, ജീരകം -1/2 റ്റീസ്പൂൺ, ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ, സവാള -1 എന്നിവയാണ് ആവശ്യമായ ചേരുവ.
അദ്യം തക്കാളി കഴുകി വൃത്തിയാക്കി എടുക്കണം. ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി അതിലേക്ക് ഇട്ട് വെള്ളം തിളപ്പിക്കണം.
തക്കാളിയുടെ തൊലി അടർന്നു വരുമ്പോൾ തീ അണച്ച്, ശേഷം തണുത്ത വെള്ളതിൽ ഇട്ടുവെക്കുക. തൊലി കളഞ്ഞ് മിക്സിയിലിട്ട് പേസ്റ്റാക്കുക.
ഗ്രാമ്പൂ, കറുകപട്ട, പച്ചമുളക്, സവാള, ഏലക്ക, പെരുംജീരകം, ജീരകം ഇവ ചെറുതായി ചതച്ച് , ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു തുണിയിൽ കിഴി കെട്ടി മാറ്റുക.
ഒരു പാൻ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക. തുടർന്ന് അതിലേക്ക് കിഴി കൂടി ഇട്ട് ഇളക്കുക. കുറുകുമ്പോൾ വിനാഗിരി, പഞ്ചസാര, പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് ഇളക്കുക.
കിഴിയെടുത്ത് തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവൻ ഇറക്കുക. 25 മിനിറ്റിനു ശേഷം തീ അണക്കാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.