18 MAY 2025
SHIJI MK
Image Courtesy: Freepik
വേനല്‍ക്കാലമായാല്‍ എല്ലാ വീടുകളിലും ധാരാളം മാമ്പഴം ഉണ്ടാകും. വിവിധയിനത്തിലുള്ള മാമ്പഴമാണ് കടകളിലും എത്തുന്നത്.
എന്നാല്‍ മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ധിപ്പിക്കുമോ എന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം.
മിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകില്ല. എന്നാല്‍ മാമ്പഴം അധികമായി കഴിക്കരുത്.
മാമ്പഴത്തില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും.
അമിതമായ അളവില്‍ മാമ്പഴം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഫ്രക്ടോസിന്റെ അളവ് വര്‍ധിക്കും. ഇത് യൂറിക് ആസിഡ് വര്‍ധിപ്പിക്കും.
ശരീത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിച്ചാല്‍ ക്രിസ്റ്റലുകളായി പെരുവിരലിലെ സന്ധികളില്‍ അടിഞ്ഞുകൂടുകയും വേദന ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത് അസഹ്യമായ വേദനയ്ക്കും നീര്‍ക്കെട്ടിനും വഴിവെക്കും. യൂറിക് ആസിഡ് ഉയരുന്നത് വൃക്കസ്തംഭനത്തിനും കാരണമാകും.
സന്ധികളില്‍ ചുവന്ന നിറത്തിലുള്ള തടിപ്പ്, കാല്‍ പത്തിയില്‍ പുകച്ചിലും നീറ്റലും, സൂചി കുത്തുന്ന വേദന, മരവിപ്പ്.