4 February 2026

Aswathy Balachandran

5 മുതൽ തുടങ്ങാം പക്ഷെ, പ്രായമറിഞ്ഞ് നടന്നില്ലെങ്കിൽ? 

Image Courtesy: Getty

സ്ഥിരമായ നടത്തം ഹൃദയമിടിപ്പ് ക്രമീകരിക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

നടത്തം തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറച്ച് ഓർമ്മശക്തി കൂട്ടുകയും ചെയ്യുന്നു.

ഊർജ്ജം

എല്ലുകളുടെ വളർച്ചയ്ക്കും ഏകാഗ്രതയ്ക്കും ദിവസം 60 മിനിറ്റ് നടക്കാം. കളികൾക്കിടയിലായാലും മതി.

കുട്ടികൾ

പഠന സമ്മർദ്ദം കുറയ്ക്കാനും ശാരീരികക്ഷമതയ്ക്കും ദിവസവും 45-60 മിനിറ്റ് നടക്കുന്നത് ഗുണകരമാണ്.

കൗമാരക്കാർ

പേശീബലം കൂട്ടാനും അമിതഭാരം ഒഴിവാക്കാനും ദിവസവും 30-45 മിനിറ്റ് വേഗത്തിൽ നടക്കുന്നത് ശീലമാക്കുക.

യുവാക്കൾ 

ബിപി നിയന്ത്രിക്കാനും സന്ധികളുടെ ആരോഗ്യത്തിനും 30-40 മിനിറ്റ് മിതമായ വേഗതയിൽ നടക്കുക.

മധ്യവയസ്കർ

ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ ദിവസവും 20-30 മിനിറ്റ് ലഘുവായി നടക്കാം. സുരക്ഷയ്ക്കാണ് മുൻഗണന.

മുതിർന്നവർ

ഏത് സമയത്ത് നടന്നാലും അത് മുടങ്ങാതെ ചെയ്യുക. ദൂരത്തേക്കാൾ പ്രധാനം ഓരോ ദിവസവുമുള്ള നിങ്ങളുടെ കൃത്യനിഷ്ഠയാണ്.

കൃത്യനിഷ്ഠ