29 January 2026

Aswathy Balachandran

ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?

Image Courtesy: Getty

ഉണക്കമുന്തിരി കഴിക്കുന്നത് ആരോ​ഗ്യത്തിനു ഏറെ നല്ലതാണ്. പക്ഷെ അതിൽ കറുത്തതോ മഞ്ഞയോ ആണ് ആരോ​ഗ്യത്തിനു ഉത്തമം എന്നറിയണോ? 

ഉണക്കമുന്തിരി

ഉണക്കമുന്തിരിയിൽ നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, വിവിധ ആന്റിഓക്‌സിഡന്റുകൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

പോഷകം

പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഹൃദയാരോഗ്യം

സ്വാഭാവികമായി വെയിലത്ത് ഉണക്കിയെടുക്കുന്ന കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പിന്റെയും ആന്തോസയാനിനുകളുടെയും അളവ് കൂടുതലായിരിക്കും.

കറുത്ത മുന്തിരി

സൾഫർ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് ഉണക്കിയെടുക്കുന്ന ഇവ കൂടുതൽ മൃദുവായതും മധുരമുള്ളതുമാണ്. എന്നാൽ ഇതിൽ ആന്റിഓക്‌സിഡന്റ് അളവ് നേരിയ തോതിൽ കുറവായിരിക്കാം.

മഞ്ഞ മുന്തിരി

കറുത്ത മുന്തിരിയിലെ ലയിക്കാത്ത നാരുകളും മഞ്ഞ മുന്തിരിയിലെ ലയിക്കുന്ന നാരുകളും കുടലിന്റെ പ്രവർത്തനം സുഗമമാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹന സഹായി

സന്ധികൾക്കും അസ്ഥികൾക്കും കരുത്ത് നൽകാൻ സഹായിക്കുന്ന 'ബോറോൺ' എന്ന മൂലകം രണ്ടുതരം ഉണക്കമുന്തിരിയിലും അടങ്ങിയിട്ടുണ്ട്.

അസ്ഥികളുടെ ബലം

ചിട്ടയായ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

പഞ്ചസാര