1 February 2026

Jayadevan A M

ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?

Image Courtesy: Getty Images

തൊണ്ടവേദന കുറയ്ക്കുന്നതിനും മറ്റും ഉപ്പുവെള്ളം കവിള്‍ക്കൊള്ളുന്നത് നല്ലതാണ്. അത് എങ്ങനെയെന്ന് നോക്കാം

ഉപ്പുവെള്ളം

ഉപ്പുവെള്ളത്തിന് ചെറുചൂട് മാത്രമേ പാടുള്ളൂ. അമിതമായി ചൂടുണ്ടാകരുത്. അര ടീസ്പൂണ്‍ ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കാം

ചെറുചൂടുവെള്ളം

ആദ്യം ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് നന്നായി ഇളക്കണം. ഉപ്പ് നന്നായി ലയിച്ചിരിക്കണം

മിശ്രിതം

ആദ്യം കുറച്ച് വെള്ളം വായിലൊഴിച്ച് കവിള്‍ക്കുഴിഞ്ഞ് തുപ്പുന്നത് നല്ലതാണ്. വായിലെ ആഹാര അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് പ്രയോജനപ്പെടും

വായ കഴുകണം

തുടര്‍ന്ന് കുറച്ച് വെള്ളം വായിലെടുക്കുക. തല അല്‍പം പിന്നിലേക്ക് തിരിക്കുക. വെള്ളം വിഴുങ്ങാതെ തൊണ്ടയുടെ ഭാഗത്ത് നിര്‍ത്തുക

തൊണ്ടയിൽ

വെള്ളം വിഴുങ്ങാതെ തൊണ്ടയുടെ ഭാഗത്ത് നിർത്തിയതിന് ശേഷം 'ഗർർർ' എന്ന ശബ്ദത്തോടെ 15-30 സെക്കന്‍ഡ് നേരം വയ്ക്കുക

'ഗർർർ'

ഉപ്പുവെള്ളം വിഴുങ്ങരുത്. ഉപയോഗിച്ചതിന് ശേഷം അത് പൂര്‍ണ്ണമായും തുപ്പിക്കളയണം. ഉപ്പുവെള്ളം അമിതമായി ഉള്ളിൽ പോകുന്നത് നല്ലതല്ല

വിഴുങ്ങരുത്‌

ദിവസം രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപ്പുവെള്ളം ഉപയോഗിക്കുന്നതാണ്‌ നല്ലത്‌

പല തവണ