22 MAY 2025

Sarika KP

Image Courtesy: Instagram

അഹാനയുടെ  ഏറ്റവും ഇഷ്ടപ്പെട്ട  ഈ വിഭവം തയ്യാറാക്കിയാലോ

നടി അഹാനയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കൂർക്ക മെഴുക്കുപുരട്ടി.  സിംപിളായി കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

 കൂർക്ക മെഴുക്കുപുരട്ടി

കൂർക്ക - 250 ഗ്രാം, ചെറിയ ഉള്ളി - 10-12 എണ്ണം, വെളുത്തുള്ളി - 3-4 അല്ലിപച്ചമുളക് - 2 എണ്ണം (എരിവിനനുസരിച്ച്),കറിവേപ്പില - 1 തണ്ട്

ചേരുവകൾ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ,മുളകുപൊടി - അര ടീസ്പൂൺ (എരിവിനനുസരിച്ച്), ഉപ്പ് - ആവശ്യത്തിന്, വെളിച്ചെണ്ണ - 2-3 ടേബിൾ സ്പൂൺ

ചേരുവകൾ

കൂർക്ക ചെറിയ കഷണങ്ങളായി നുറുക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞെടുക്കുക. പച്ചമുളക് നെടുകെ കീറുക.

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം കറിവേപ്പില ചേർക്കുക.

ഘട്ടം 1

ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയ ഉള്ളിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കുക. ഉള്ളി നിറം മാറുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർക്കുക.

ഘട്ടം 2

നുറുക്കിവെച്ച കൂർക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.പാൻ അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം കുറച്ച് തളിച്ചു കൊടുക്കുക.

ഘട്ടം 3

കൂർക്ക വെന്തുടയരുത്. കൂർക്ക നന്നായി വെന്ത ശേഷം 5-10 മിനിറ്റ് നേരം തുറന്നുവെച്ച് മൊരിയിച്ചെടുക്കുക.

ഘട്ടം 4