12 June 2025

Sarika KP

Image Credits:Instagram\ahaana

ഇതുവരെ  പറയാത്ത ആ  വലിയ രഹസ്യം വെളിപ്പെടുത്തി അഹാന

 അച്ഛൻ കൃഷ്ണകുമാറിന്റെ പിറന്നാൾ ദിനത്തിൽ മനസ്സിൽ നിധിപോലെ കാത്തുസൂക്ഷിച്ച ആ വലിയ രഹസ്യം ആരാധകരുമായി പങ്കുവച്ച് നടി അഹാന കൃഷ്ണ

വലിയ രഹസ്യം

ആദ്യമായി തനിക്കൊപ്പം അഭിനയിച്ച സഹനടന്റെ പേരാണ് നടി അഹാന കൃഷ്ണ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്

സഹനടന്റെ പേര്

 കൃഷ്ണകുമാർ അഭിനയിച്ച ഒരു സീരിയലിൽ മറ്റ് ഒരു നടന്റെ കുഞ്ഞായി അഭിനയിച്ചത് താനായിരുന്നു എന്ന് അഹാന കൃഷ്ണ വെളിപ്പെടുത്തുന്നു.

ഒരു സീരിയലിൽ

എന്റെ ആദ്യ സഹനടന് 57-ാം പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് താരം ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്.

 പിറന്നാൾ ആശംസകൾ

സീരിയലിൽ അഭിനയിക്കാൻ ഒരു കുഞ്ഞിനെ തേടി കിട്ടാതെ വന്നപ്പോൾ അധികം പ്രതിഫലം ചോദിക്കാത്ത ഒരു കുഞ്ഞുതാരമായി, തന്നെ അവർ കണ്ടെത്തുകയായിരുന്നു എന്ന് അഹാന കുറിച്ചു.

പ്രതിഫലം ചോദിക്കാത്ത

 മനസ്സിന്റെ ഉള്ളിൽ ഒളിപ്പിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇത് തനിക്ക് അതുപോലെ ഒന്നാണ് എന്നാണ് അഹാന പറയുന്നത്.

ഒളിപ്പിച്ചു വച്ച കാര്യം

തന്റെ ആദ്യത്തെ സഹനടൻ തന്റെ അച്ഛനാണെന്നും, താൻ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരുമായി പങ്കുവയ്ക്കുകയാണെന്നും നടി കുറിച്ചു

 നിധിപോലെ കാത്തുസൂക്ഷിച്ച രഹസ്യം 

 ഇതിന്റെ ചില ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.  

കമന്റുമായി എത്തുന്നത്