11 June 2025
Nithya V
Image Credits: Freepik
ലോകത്തിലെ മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെക്കുറിച്ചും വിജയം നേടേണ്ട മാർഗങ്ങളെ കുറിച്ചും ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകാൻ ഒരു വ്യക്തി ഉറങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ ചെയ്യണമെന്ന് ചാണക്യൻ പറയുന്നു.
ഉറങ്ങുന്നതിന് മുമ്പ് പ്രധാനവാതിലും ചുറ്റുമുള്ള സ്ഥലവും നന്നായി വൃത്തിയാക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
ശുചിത്വമുള്ള വീട്ടിലെ ലക്ഷ്മി ദേവി വസിക്കുകയുള്ളൂ. പ്രധാനമായും വീടിന്റെ വടക്കുവശം ശുചിത്വം പാലിക്കണം.
വൃത്തിയാക്കിയ ശേഷം വീട്ടിലെ മാലിന്യങ്ങൾ രാത്രി പുറത്തേക്ക് വലിച്ചെറിയരുത്. ഈ മാലിന്യം രാവിലെ വലിച്ചെറിയുക.
കൂടാതെ രാവിലെ പൂജയിൽ ഉപയോഗിക്കുന്ന പൂക്കൾ ഉറങ്ങുന്നതിന് മുമ്പ് പൂജാമുറിയിൽ നിന്ന് നീക്കം ചെയ്ത് കലശത്തിൽ ശുദ്ധജലം നിറയ്ക്കണം.
പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല