13 June 2025
Nithya V
Image Credits: Freepik
വിമാന അപകടങ്ങളുണ്ടാകുമ്പോൾ പൊതുവേ കേൾക്കുന്ന വാക്കാണ് ബ്ലാക്ക് ബോക്സ്. ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ബ്ലാക്ക് ബോക്സ് എന്നാണെങ്കിലും ഇതിന്റെ നിറം ഓറഞ്ചാണ്. എന്നാൽ, ഇതിന് എങ്ങനെയാണ് ബ്ലാക്ക് ബോക്സ് എന്ന പേര് വന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വിമാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തപ്പെടുന്ന ഒരു ഉപകരണമാണ് ബ്ലാക്ക് ബോക്‌സ് അഥവാ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍.
രണ്ട് ബ്ലാക്ക് ബോക്‌സുകളാണ് ഒരു വിമാനത്തിൽ ഉണ്ടാവുക. ഒന്ന് വിമാനത്തിന്റെ മുന്നിലും രണ്ടാമത്തേത് പിന്നിലുമായിരിക്കും.
പൈലറ്റുമാരുടെ സംഭാഷണങ്ങള്‍, എഞ്ചിന്‍ ശബ്ദങ്ങള്‍, വിമാനവുമായി ബന്ധപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങള്‍ തുടങ്ങിയവ ഇവ റെക്കോർഡ് ചെയ്യുന്നു.
സാങ്കേതികത്തകരാർ, കാലാവസ്ഥാപ്രശ്‌നങ്ങൾ, പൈലറ്റുമാരുടെ വീഴ്ച തുടങ്ങി വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഇതിലെ വിവരങ്ങള്‍ സഹായിക്കും.
വിമാനം എത്ര ഉയരത്തിലാണ് പറന്നത്, വേഗത എത്രയായിരുന്നു, ഏത് ദിശയിലാണ് സഞ്ചരിച്ചത് തുടങ്ങിയ വിവരങ്ങളും ബ്ലാക്ക് ബോക്സ് റെക്കോർഡ് ചെയ്യും.
ഇതിന് ഏകദേശം നാലര കിലോ ഭാരം വരും. ടൈറ്റാനിയം കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വെള്ളത്തിൽ വീണാലും ഉറപ്പുള്ള പ്രതലത്തിൽ വീണാലും ഇത് കേടുകൂടാതെയിരിക്കും.