23 September 2026
Prasanth Kumar
Photo Credit: vivo
വിവോ X500 സീരീസിൽ വിവോ X500 പ്രോ മാക്സ്, വിവോ X500 പ്രോ എന്നിവയ്ക്ക് ഒപ്പം വിവോ X500 സ്റ്റാന്റേർഡ് മോഡൽ ചൈനയിൽ ലോഞ്ച് ചെയ്തു.
6.59 ഇഞ്ച് 1.5K LTPS AMOLED ഡിസ്‌പ്ലേ, HDR10+, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്.
ഒക്ടാ-കോർ ഡൈമെൻസിറ്റി 9600M 3nm പ്രോസസർ, ARM G1-Ultra GPU, 12GB LPDDR5X അൾട്രാ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ്.
50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, V3+ ഇമേജിംഗ് ചിപ്പ്, 50MP ഫ്രണ്ട് ക്യാമറ.
7500mAh ബാറ്ററി. 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ്.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള Origin OS 7. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, IP68 + IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ.
വിവോ X500 12GB+ 256GB: 5,499 യുവാൻ (ഏകദേശം 78,665 രൂപ), 12GB+ 512GB: 5,999 യുവാൻ (ഏകദേശം 85,820 രൂപ), 12GB+ 1TB: 6,999 യുവാൻ (ഏകദേശം 1,00,125 രൂപ).