30 October 2026
Nithya V
Image Credit:: Getty Images
നമ്മുടെ വീടുകൾക്കുള്ളിലെ വായു പുറത്തുള്ളതിനേക്കാൾ കൂടുതൽ മലിനമായിരിക്കാം എന്ന കാര്യം അറിയാമോ?
ഇതിന് ഏറ്റവും മികച്ച പരിഹാരമാണ് വീടിനുള്ളിൽ ഇൻഡോർ ചെടികൾ വളർത്തുക എന്നത്. വായു ശുദ്ധീകരിക്കാനായി ചെടികൾ സഹായിക്കും.
വായുവിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് ശുദ്ധവായു നൽകാൻ കഴിവുള്ള ചില മികച്ച ഇൻഡോർ ചെടികൾ പരിചയപ്പെടാം.
രാത്രികാലങ്ങളിൽ പോലും കാർബൺ ഡൈ ഓക്സൈഡ് ഓക്സിജനാക്കി മാറ്റുന്ന പ്രത്യേകത സ്നേക്ക് പ്ലാന്റിനുണ്ട്.
അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്താനും വായുവിലെ വിഷാംശങ്ങൾ വലിച്ചെടുക്കാനും അരേക്ക പാം സഹായിക്കുന്നു.
നമ്മുടെ നാട്ടിലെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന മണി പ്ലാന്റ് മികച്ചൊരു എയർ പ്യൂരിഫയർ കൂടിയാണ്.
പീസ് ലില്ലി ചെടികൾക്ക് അമോണിയ, ബെൻസീൻ, അസറ്റോൺ തുടങ്ങിയ രാസവസ്തുക്കളെ നിർവീര്യമാക്കാൻ സാധിക്കും.
സ്പൈഡർ പ്ലാന്റ് വീടിനുള്ളിലെ കാർബൺ മോണോക്സൈഡും മറ്റ് മാലിന്യങ്ങളും ഫലപ്രദമായി നീക്കം ചെയ്യുന്നു.