30 OCT 2026

NEETHU VIJAYAN

വെളിച്ചെണ്ണയിലെ മായം  കണ്ടെത്താം  വളരെ  ഈസിയായി

Image Courtesy: Unsplash

അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വെളിച്ചെണ്ണ. തേങ്ങ ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് നമ്മൾ വെളിച്ചെണ്ണ കടകളിൽ നിന്നാണ് വാങ്ങുന്നത്.

വെളിച്ചെണ്ണ

കടകളിൽ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് എങ്ങനെ തിരിച്ചറിയാനാകും.  വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ ചില മാർഗ്ഗങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

ശുദ്ധമാണോ

ഒരു ഗ്ലാസ് പാത്രത്തിൽ അല്പം വെളിച്ചെണ്ണ എടുത്ത് 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശുദ്ധമായ വെളിച്ചെണ്ണ പൂർണ്ണമായും കട്ടിയാകുകയും വെള്ള നിറമാവുകയും ചെയ്യും.

വെള്ള നിറം

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നല്ല പുതിയ തേങ്ങയുടെ സ്വാഭാവിക സുഗന്ധമുണ്ടായിരിക്കും. കരിഞ്ഞ മണമോ, കൃത്രിമ മണമോ അനുഭവപ്പെട്ടാൽ അതിൽ മായമുണ്ടാകാം.

സു​ഗന്ധം

അല്പം വെളിച്ചെണ്ണ വിരലുകളിൽ എടുത്ത് തിരുമ്മി നോക്കുക. നല്ല വെളിച്ചെണ്ണ ചർമ്മത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും സുഗമമായ തണുപ്പ് നൽകുകയും ചെയ്യും.

തണുപ്പ്

രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ എടുത്ത് ചീനച്ചട്ടിയിൽ 1 മിനിറ്റ് ചൂടാക്കുക. മായം കലർന്ന വെളിച്ചെണ്ണ ചൂടാക്കുമ്പോൾ കരിഞ്ഞ മണം വരാനുള്ള സാധ്യതയുണ്ട്.

കരിഞ്ഞ മണം

വെളിച്ചെണ്ണയിൽ കുറച്ച് ശുദ്ധമായ വെണ്ണ ചേർക്കുക. വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായാൽ ആ എണ്ണയിൽ കെമിക്കലോ പെട്രോളിയമോ ചേർന്നിട്ടുണ്ടെന്ന് മനസിലാക്കാം.

വെണ്ണ