31 July 2026
Jayadevan A M
Image Courtesy: PTI
കഴിഞ്ഞ ദിവസമാണ് അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. അദ്ദേഹത്തിന്റെ ആസ്തി എത്രയെന്ന് നോക്കാം
അദ്ദേഹത്തിന് കോടികളുടെ ആസ്തിയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അജിങ്ക്യ രഹാനെയുടെ ആകെ ആസ്തി ഏകദേശം 80 കോടി മുതൽ 85 കോടി രൂപ വരെയാണ്
രഹാനെയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് അദ്ദേഹം വർഷങ്ങളായി കളിച്ച അന്താരാഷ്ട്ര മത്സരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിലെ കരാറുകളുമാണ്.
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചെസികള്‍ക്കായി ദീർഘകാലം കളിച്ചതിലൂടെ മാത്രം 56 കോടിയിലധികം രൂപ അദ്ദേഹം പ്രതിഫലമായി നേടിയിട്ടുണ്ട്.
ബിസിസിഐയുടെ കേന്ദ്ര കരാറിലൂടെയും രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളുടെ മാച്ച് ഫീസിലൂടെയും വലിയൊരു തുക അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ക്രിക്കറ്റിന് പുറമെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെയും വൻതുക രഹാനെ സമ്പാദിക്കുന്നുണ്ട്. നിരവധി മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അദ്ദേഹം സജീവമാണ്.
ബാന്ദ്ര-വർളി സീ ലിങ്കിന് സമീപം അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്ന ആഡംബര അപ്പാർട്ട്മെന്റിന് 20 കോടിയോളം രൂപ വിലമതിപ്പുണ്ട്.
റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഓഡി തുടങ്ങി ആഡംബര കാറുകളുടെ വലിയൊരു ശേഖരവും അദ്ദേഹത്തിന്റെ ഗാരേജിലുണ്ടെന്നാണ് റിപ്പോര്‍ട്ട്