28 July 2026
Nithya V
Photo Credit: Getty Images
കറിവേപ്പില വീട്ടിൽ തഴച്ചു വളരുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹമായാണ് കണക്കാക്കുന്നത്.
കറിവേപ്പില വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭാഗത്ത് നടുന്നതാണ് ഐശ്വര്യം എന്ന് പറയപ്പെടുന്നു.
കറിവേപ്പില ഒരിക്കലും വടക്ക് കിഴക്ക് മൂല അതായത് ഈശാന മൂലയിൽ വളർത്തരുത്. സങ്കടവും ദുരിതവും വരുത്തിവെക്കും.
വീടിന്റെ പ്രധാന വാതിലിൽ നേരെ ഒരിക്കലും കറിവേപ്പില വളർത്തരുത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെക്കും.
കിണറിന് സമീപം ഒരിക്കലും കറിവേപ്പില വളർത്തരുത്. ഇത് വീട്ടിലെ സ്ത്രീകളുടെ ആരോഗ്യത്തിനും ആയുസ്സിനും നല്ലതല്ല.
വിളക്ക് കൊളുത്തി കഴിഞ്ഞാൽ എത്ര അത്യാവശ്യം ആണെങ്കിലും കറിവേപ്പില പറിക്കാൻ പാടുള്ളതല്ല.
ചെടിയിൽ നിന്നും ഇല മാത്രം ഊരി എടുക്കരുത് തണ്ടോടെ ഒടിച്ചെടുക്കണം അല്ലാത്തപക്ഷം ഗൃഹനാഥന് ദോഷം ചെയ്യും.
കറിവേപ്പില പൂക്കുന്നത് നിമിത്ത ശാസ്ത്രപ്രകാരം ദോഷമാണ് അങ്ങനെ സംഭവിച്ചാൽ കുടുംബാംഗങ്ങളുടെ പേരിൽ ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് ഉചിതമാണ്.