28 July 2026
SHIJI MK
Image Credit: Getty Images
പതിവായി വ്യായാമം ചെയ്യുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കേണ്ടത് വളരെ അനിവാര്യമാണ്. മുട്ടയും ചിക്കനുമെല്ലാമാണ് പ്രോട്ടീന്‍ കൂടുതലായി ലഭിക്കാന്‍ വ്യായാമം ചെയ്യുന്നവര്‍ കൂടുതലായി ഉപയോഗിക്കുന്നത്.
ജിമ്മന്മാര്‍ പ്രോട്ടീനിനായി കഴിക്കുന്ന ഭക്ഷണങ്ങളില്‍ മുട്ടയാണ് പ്രമുഖന്‍. ശരീരഭാരം ഉയര്‍ത്താനും കുറയ്ക്കാനുമെല്ലാം മുട്ട പല രീതിയില്‍ കഴിക്കാവുന്നതാണ്.
എന്നാല്‍ പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ മികച്ച ഭക്ഷണങ്ങള്‍ ഉള്ള കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഇനി പറയാന്‍ പോകുന്നത് അത്തരമൊരു ഭക്ഷണത്തെ കുറിച്ചാണ്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയ മധുരക്കിഴങ്ങും റാഗിയും ചേര്‍ത്ത് തയാറാക്കുന്ന ഡ്രിങ്കാണിത്. വൈറ്റമിനുകള്‍, കാത്സ്യം എന്നിവ അടങ്ങിയ ഇവ വെച്ചുള്ള റെസിപ്പി നോക്കാം.
മധുരക്കിഴങ്ങ്, റാഗിപ്പൊടി, പാല്‍, ഏലയ്ക്ക, വാല്‍നട്ട്, കശുവണ്ടി, മത്തന്‍വിത്ത് എന്നിവയാണ് ആവശ്യമായ ചേരുവകള്‍. മധുരക്കിഴങ്ങ് നന്നായി ആവിയില്‍ വേവിച്ചെടുക്കണം.
ഒരു പാനല്‍ വെള്ളമൊഴിച്ച് തിളപ്പിച്ച്, അതിലേക്ക് റാഗിപ്പൊടി ചേര്‍ത്ത് നന്നായി കുറുക്കിയെടുക്കാം. ഇതിലേക്ക് മധുരക്കിഴങ്ങ് പുഴുങ്ങിയത് തൊലി കളഞ്ഞ് ചേര്‍ത്ത് അരച്ചെടുക്കാം.
ഇനി ഇതിലേക്ക് വാല്‍നട്ട്, കശുവണ്ടി വെള്ളത്തിലിട്ട് കുതിര്‍ത്തതും കുരുകളഞ്ഞ ഈന്തപ്പഴവും ചേര്‍ത്ത് അരയ്ക്കാം, അല്‍പം മത്തന്‍ വിത്ത് കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.