28 July 2026

Jayadevan A M

ഗർഭകാലത്ത് ഏതെല്ലാം പഴങ്ങളും പച്ചക്കറികളുമാണ് ഒഴിവാക്കേണ്ടത്?

Image Courtesy: Getty Images

ഗര്‍ഭകാലത്ത് ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണം അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും വളർച്ചയെ നേരിട്ട് ബാധിക്കുന്നു

ഗര്‍ഭകാലം

സാധാരണയായി പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, ഗർഭകാലത്ത് ചിലത് ഒഴിവാക്കുകയോ അളവ് വളരെ കുറയ്ക്കുകയോ ചെയ്യണം

പഴങ്ങളും പച്ചക്കറികളും

പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റെക്സ്, പപ്പെയ്ൻ എന്നിവ ഗർഭാശയ സങ്കോചത്തിന് കാരണമായേക്കാം. ഗര്‍ഭകാലത്ത് പച്ച പപ്പായയുടെ ഉപയോഗം കുറയ്ക്കണം

പച്ച പപ്പായ

കൈതച്ചക്കയിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഉള്ളിൽ ചെല്ലുന്നത് നല്ലതല്ല. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസങ്ങളിൽ പൂര്ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.

കൈതച്ചക്ക

പച്ചക്കറികൾ പാകം ചെയ്യുന്നതിനും അല്ലെങ്കിൽ സലാഡാക്കുന്നതിനും മുൻപ് നന്നായി കഴുകണം. കഴുകാത്ത പച്ചക്കറികള്‍ കഴിക്കരുത്‌

കഴുകാത്ത പച്ചക്കറികള്‍

ഫ്രിഡ്ജിൽ ദിവസങ്ങളോളം വെച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം കുറയ്ക്കുക. നന്നായി വേവിച്ചു മാത്രം കഴിക്കുക

കഴിക്കുമ്പോള്‍

പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വെബ്‌സ്‌റ്റോറിയാണിത്. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം

ഓരോ വ്യക്തിയുടെയും ഗർഭാവസ്ഥയും ആരോഗ്യസ്ഥിതിയും വ്യത്യസ്തമാണ്. ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുക

ശ്രദ്ധിക്കാന്‍