15 September 2026
Jayadevan A M
Image Courtesy: PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചീഫ് സെലക്ടറായി താരം ഇനി തുടരുമോയെന്നത് സംബന്ധിച്ച് ഉടന്‍ വ്യക്തത വരും
ബിസിസിഐ ഭാരവാഹികളും അഗാര്‍ക്കറും നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ മുന്‍താരം ചീഫ് സെലക്ടറായി തുടരുമോയെന്നതില്‍ വ്യക്തത പ്രതീക്ഷിക്കുന്നു
ചീഫ് സെലക്ടറെന്ന നിലയില്‍ മികച്ച ശമ്പളമാണ് അജിത് അഗാര്‍ക്കറിന് ബിസിസിഐ നല്‍കുന്നത്. അഗാര്‍ക്കറിന് ബിസിസിഐ കൊടുക്കുന്നത് എത്ര രൂപയാണെന്ന് നോക്കാം
ചീഫ് സെലക്ടറായ അജിത് അഗാർക്കറിന് ബിസിസിഐ പ്രതിവർഷം 3 കോടി രൂപയാണ് ശമ്പളമായി നൽകുന്നതെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
അഗാർക്കർ 2023 ജൂലൈയിൽ ചീഫ് സെലക്ടറായി ചുമതലയേൽക്കുന്നതിന് മുൻപ് വരെ ഈ പദവിയിലുള്ളവർക്ക് പ്രതിവർഷം 1 കോടി രൂപയായിരുന്നു വേതനം
പ്രമുഖ മുൻതാരങ്ങളെ സെലക്ഷൻ കമ്മിറ്റിയിലേക്ക് ആകർഷിക്കുന്നതിനായി ശമ്പളം വർധിപ്പിക്കുകയായിരുന്നു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾക്ക് പ്രതിവർഷം 90 ലക്ഷം രൂപ വീതം ലഭിക്കുന്നു
2023 ജൂലൈയിലാണ് ചേതൻ ശർമ്മയ്ക്ക് പകരക്കാരനായി അജിത് അഗാർക്കർ ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ ചീഫ് സെലക്ടറായി സ്ഥാനമേറ്റെടുക്കുന്നത്
ഇന്ത്യക്കായി 26 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും 4 ട്വന്റി20 മത്സരങ്ങളിലും അജിത് അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്