15 September 2026

Sumeesh T Unneen

ഒമാൻ മലയാളികളെ... നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?

Photo Credit: Getty Image

ഒമാനിലെ ജബൽ അഖ്ദറിനെ 2027-ലെ ഗൾഫ് ടൂറിസം തലസ്ഥാനമായി ജി.സി.സി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും പറ്റിയ മികച്ച ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്

 ജബൽ അഖ്ദർ

ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് ജബൽ അഖ്ദർ സ്ഥിതി ചെയ്യുന്നത്. വാഹനത്തിൽ രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഈ പർവ്വത പ്രദേശത്തെത്താം

മസ്കറ്റിൽ നിന്ന് വെറും രണ്ട് മണിക്കൂർ യാത്ര

ദുർഘടമായ ഭൂപ്രകൃതിയാണെങ്കിലും ഡമാസ്ക് പനിനീർ പുഷ്പങ്ങൾ, വാൽനട്ട് മരങ്ങൾ, മാതളനാരകം, ആപ്രിക്കോട്ട് തോട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ഈ പച്ചപ്പണിഞ്ഞ മലനിരകൾ

പച്ചപ്പണിഞ്ഞ മലനിരകളും പഴത്തോട്ടങ്ങളും

ഒമാൻ്റെ തനതായ പൈതൃകം നേരിട്ടറിയാൻ ഗൈഡുകൾക്കൊപ്പമുള്ള ട്രെക്കിംഗ് തിരഞ്ഞെടുക്കാം. അൽ അഖുർ ഗ്രാമത്തിൽ നിന്ന് തുടങ്ങി വാദി അൽ മുഅയ്ദീൻ വരെയുള്ള ട്രെക്കിംഗ് റൂട്ട് ഏറെ പ്രശസ്തമാണ്.

പൈതൃക ഗ്രാമങ്ങളിലൂടെ ഒരു ട്രെക്കിംഗ്

ട്രെക്കിംഗിനിടെ ഒമാൻ്റെ പരമ്പരാഗത ജലസേചന രീതിയായ 'ഫലജ്' സംവിധാനം കാണാം. ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ സംവിധാനത്തിന് അയ്യായിരം വർഷത്തോളം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്

അയ്യായിരം വർഷം പഴക്കമുള്ള 'ഫലജ്'

പൂർണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച വീടുകളുള്ള 'വാദി ബനി ഹബീബ്' പോലുള്ള പുരാതന ഗ്രാമങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്

മണ്ണുകൊണ്ട് നിർമ്മിച്ച പുരാതന ഗ്രാമങ്ങൾ

സെയ്ഖ് നഗരത്തിലെ പരമ്പരാഗത റോസ് വാട്ടർ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് മികച്ചൊരു അനുഭവമായിരിക്കും.പരമ്പരാഗത രീതിയിൽ പനിനീർ വേർതിരിച്ചെടുക്കുന്ന പ്രക്രിയ നേരിട്ട് കാണാം

ജബൽ അഖ്ദർ റോസ് വാട്ടർ

ഡമാസ്ക് റോസാപ്പൂക്കൾ വിരിയുന്ന മാർച്ചും ഏപ്രിലുമാണ് ജബൽ അഖ്ദർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം

സന്ദർശിക്കാൻ മികച്ച സമയം