15 September 2026

Nithya V

ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട! 

Image Credits: Unsplash

വേനൽച്ചൂടിലും വൈകുന്നേരങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമായ ഒരു പാനീയമാണ് ഷാർജ ഷേക്ക്.

ഷാർജ ഷേക്ക്

ബേക്കറികളിലും ജ്യൂസ് കടകളിലും കുടിക്കാൻ കിട്ടുന്ന അതേ ടേസ്റ്റിൽ നല്ല തിക്ക് ആയ ഷാർജ ഷേക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം

തയ്യാറാക്കാം

പാൽ - 2 കപ്പ് (ഫ്രീസറിൽ വച്ച് നന്നായി കട്ടിയാക്കിയത്), ഞാലിപ്പൂവൻ പഴം - 3 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)

ആവശ്യമുള്ളവ

പഞ്ചസാര - 3 ടേബിൾ സ്പൂൺ, ബൂസ്റ്റ് - 1 ടേബിൾ സ്പൂൺ, കശുവണ്ടിപ്പരിപ്പ് - 7-8 എണ്ണം, ഐസ്ക്രീം, കശുവണ്ടിപ്പരിപ്പ്, ചെറി

ഐസ്ക്രീം

മിക്സിയുടെ ജ്യൂസർ ജാറിലേക്ക് ചെറുതായി അരിഞ്ഞ ഞാലിപ്പൂവൻ പഴം, കട്ടിയാക്കിയ ഫ്രോസൺ മിൽക്ക്, പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ബൂസ്റ്റ് എന്നിവ ചേർക്കുക.

ജാറിൽ...

ശേഷം ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത്തരത്തിൽ നന്നായി അടിച്ചെടുത്ത്, തയാറായ ഷേക്ക് വിളമ്പാനുള്ള ഗ്ലാസിലേക്ക് മാറ്റുക.

അടിച്ചെടുക്കുക

മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം വെച്ച്, കശുവണ്ടിപ്പരിപ്പ്, ബൂസ്റ്റ് പൊടി, ചെറി എന്നിവ കൊണ്ട് അലങ്കരിച്ച് തണുപ്പോടെ കഴിക്കാം.

അലങ്കരിക്കാം

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാവുന്ന ഈ ഷാർജ ഷേക്ക് കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

റെഡി