15 September 2026
SHIJI MK
Image Credit: Getty Images
വിലക്കുറവ് എപ്പോള്‍ വരുന്നോ അന്ന് സ്വര്‍ണം വാങ്ങാമെന്ന നിലപാടിലാണ് ഇന്ത്യക്കാര്‍. എന്നാല്‍ തുടര്‍ച്ചയായ വിലക്കയറ്റം കാരണം ഉപഭോക്താക്കള്‍ക്ക് പൊന്നിലേക്ക് എത്താന്‍ പോലുമാകുന്നില്ല.
ഒന്നര ലക്ഷം രൂപയോളമാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ത്യയില്‍ നല്‍കേണ്ടത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്.
ഇന്ത്യയിലെ വില വര്‍ധനവ് മൂലം ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്ന പ്രവാസികളുടെ എണ്ണം ഉയര്‍ന്നു. എന്നാല്‍ ഈ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാമോ?
ദുബായില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് എങ്ങനെ കൊണ്ടുവരും, നികുതി നല്‍കേണ്ടിവരുമോ എന്ന കാര്യത്തിലാണ് ഭൂരിഭാഗം പേര്‍ക്കും സംശയം.
നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണമുണ്ടെങ്കില്‍ ഇന്ത്യയില്‍ കസ്റ്റംസ് നികുതി നല്‍കണം. ഈ നികുതി ആഭരണത്തിന്റെ അളവനുസരിച്ച് വ്യത്യാസപ്പെടും.
വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങുന്ന സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയുള്ള സ്വര്‍ണാഭരണങ്ങളാണ് നികുതിയില്ലാതെ കൊണ്ടുവരാന്‍ സാധിക്കുന്നത്.
പുരുഷന്മാര്‍ക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ അളവ് 20 ഗ്രാമാണ്. സ്ത്രീകളേക്കാള്‍ 20 ഗ്രാം കുറവാണിത്. ഇതില്‍ കൂടുതലാകാന്‍ പാടില്ല.
വിദേശത്ത് 6 മാസത്തില്‍ കൂടുതല്‍ താമസിച്ച് മടങ്ങുന്നവര്‍ക്ക് പരമാവധി 1 കിലോ സ്വര്‍ണം വരെ കസ്റ്റംസ് ഡ്യൂട്ടി അടച്ച് നാട്ടിലേക്ക് കൊണ്ടുവരാവുന്നതാണ്.