05JUNE 2025

Aswathy Balachandran

Image Courtesy: Freepik/Unsplash

വെളിച്ചെണ്ണ മാത്രമല്ല ബദാം ഓയിലും കുഞ്ഞുങ്ങൾക്ക് നല്ലത് 

കുഞ്ഞുങ്ങളുടെ ചർമ്മം വളരെ മൃദലവും സെൻസിറ്റീവും ആയതുകൊണ്ട്, അവർക്ക് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

അതീവ ശ്രദ്ധ 

ബദാം ഓയിൽ കുഞ്ഞുങ്ങൾക്ക് ഏറ്റവും അനുയോജ്യമായ എണ്ണകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

അനുയോജ്യമായത്

ബദാം ഓയിൽ വളരെ മൃദലമായ ഒരു മോയ്സ്ചറൈസറാണ്. കുഞ്ഞുങ്ങളുടെ ചർമ്മം വളരെ വേഗം വരണ്ടുപോകാൻ സാധ്യതയുണ്ട്. 

ഈർപ്പം 

ബദാം ഓയിൽ ചർമ്മത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചർമ്മത്തെ മൃദുവും ഈർപ്പമുള്ളതുമാക്കി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

ചർമ്മം

വിറ്റാമിൻ E, A, B2, B6, D തുടങ്ങിയ പോഷകങ്ങൾ ബദാം ഓയിലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

കലവറ

ഇത് ഒരു ആന്റിഓക്സിഡന്റാണ്, ഇത് ചർമ്മ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ E

പുതിയ ചർമ്മ കോശങ്ങളുടെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

വിറ്റാമിൻ A 

കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന എക്സിമ, ഡയപ്പർ റാഷുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകാൻ ബദാം ഓയിലിന് കഴിയും. 

ചർമ്മ പ്രശ്നങ്ങൾ