11 November 2025
Nithya V
Image Credit: Getty Images
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ബദാം. എന്നാൽ ബദാം തൊലിയോടെയാണോ തൊലി കളഞ്ഞാണോ കഴിക്കേണ്ടതെന്ന സംശയം എല്ലാവരിലുമുണ്ട്.
ബദാമിന്റെ തൊലിയിൽ പോളിഫെനോളുകൾ, ഫ്ലേവനോയിഡുകൾ തുടങ്ങിയ ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തെയും കാക്കുന്നു.
കൂടാതെ ബദാമിന്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്.
വെള്ളത്തിൽ കുതിർത്തതിന് ശേഷം തൊലി നീക്കം ചെയ്യുന്നത് അതിന്‍റെ ഘടന മൃദുവാക്കുന്നു. ഇത് ചവയ്ക്കുന്നതിനും ദഹിക്കുന്നിനും എളുപ്പമാണ്.
ദഹന പ്രശ്നങ്ങളുള്ളവർ തൊലി നീക്കം ചെയ്ത ശേഷം കഴിക്കുന്നത് ബദാം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.
എന്നാൽ, തൊലി നീക്കം ചെയ്യുന്നത് ബദാമിലെ ആന്‍റി ഓക്‌സിഡന്‍റുകളുടെയും പോളിഫെനോളുകളുടെയും നല്ലൊരു ഭാഗം നഷ്ടപ്പെടുത്തുന്നു.
ബദാം തൊലിയോടെ കഴിക്കുന്നതിനും തൊലി നീക്കം ചെയ്ത് കഴിക്കുന്നതിനും അതിൻ്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.