09 NOV 2025

TV9 MALAYALAM

ഈ ഭക്ഷണങ്ങൾ മൈക്രോവേവിൽ ഒരിക്കലും ചൂടാക്കാൻ പാടില്ല.

 Image Courtesy: Getty Images

തലേന്നത്തെ കറി ചൂടാക്കാനും ഫ്രീസറിൽ നിന്നെടുത്ത ഭക്ഷണം വേഗത്തിൽ ഡീഫ്രോസ്റ്റ് ചെയ്യാനുമാണ് മൈക്രോവേവ് ഓവനുകൾ ഉപയോ​ഗിക്കുന്നത്.

മൈക്രോവേവ്

തിരക്കുള്ള സമയങ്ങളിൽ ഇതൊരു വലിയ സഹായം തന്നെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ അവയിൽ ചൂടാക്കുമ്പോൾ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കണം

ഇലക്കറികൾ മൈക്രോവേവിൽ ചൂടാക്കുമ്പോൾ അപകടകരമായ അളവിൽ നൈട്രേറ്റുകൾ പുറത്തുവിടാനുള്ള സാധ്യതയുണ്ട്. ഇത് നമ്മുടെ ആരോ​ഗ്യത്തിന് ഹാനികരമാണ്.

ഇലക്കറികൾ

ഉയർന്ന അളവിൽ പഞ്ചസാരയും വെള്ളവും അടങ്ങിയിരിക്കുന്നതിനാൽ മുന്തിരി ചൂടാക്കുകയോ മറ്റോ ചെയ്താൽ തീപ്പൊരി ഉണ്ടാകാനും തീ പിടിക്കാനും സാധ്യതയുണ്ട്.

മുന്തിരി

ഉരുളക്കിഴങ്ങ് ഒന്നോടെ മൈക്രോവേവിൽ വയ്ക്കരുത്. കാരണം നീരാവി അടിഞ്ഞുകൂടി പൊട്ടിത്തെറിക്കാൻ കാരണമാകും. കഷണങ്ങളാക്കി വയ്ക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ്

ചില ചീസുകൾ കൂടുതൽ നേരം മൈക്രോവേവിൽ വെച്ചാൽ ഉരുകുകയോ, കത്തുകയോ, പുകഞ്ഞുപോകാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്.

ചീസ്

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ചൂടിനോട് വളരെ സെൻസിറ്റീവ് ആണ്. അതിനാൽ മൈക്രോവേവിൽ പാകം ചെയ്യുമ്പോൾ വിറ്റാമിൻ സി നഷ്ടമാകുന്നു.

വിറ്റാമിൻ സി  

സീഫുഡ് വീണ്ടും ചൂടാക്കുന്നത് ദുർഗന്ധത്തിന് കാരണമാകും, പോഷകങ്ങൾ നശിക്കുകയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സീഫുഡ്