10 November 2025
Sarika KP
Image Courtesy: Unsplash
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ദന്താരോഗ്യം വളരെ പ്രധാനമാണ്. ദന്തശുചിത്വം കൃത്യമല്ലാത്തത് ഹൃദയോരോഗ്യത്തെ വരെ ബാധിക്കും.
ദിവസവും രണ്ടുനേരം പല്ല് തേക്കേുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ കൃത്യമായാണോ പല് ബ്രഷ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തണം.
എന്നാൽ നമ്മൾ എല്ലാവരും പല്ല തേക്കുന്നത് കൃത്യമായാണോ? നിങ്ങൾ പല്ല് തേക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
പല്ല് തേക്കുമ്പോൾ പലപ്പോഴും ബ്രഷ് വായിലിട്ട് നിൽക്കാറാണ് പതിവ്. എന്നാൽ എല്ലാ ഭാഗത്തും ബ്രഷ് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം.
ഭൂരിഭാഗം ആളുകളും പല്ലുകൾ മാത്രമാണ് ബ്രഷ് ചെയ്യുന്നത്. എന്നാൽ പല്ലിനും മോണയ്ക്കും ഇടയിൽ ബ്രഷ് ചെയ്യാതിരിക്കരുത്.
ദിവസവും നാവ് വൃത്തിയാക്കുന്നതും ദന്തശുചിത്വത്തിന്റെ ഭാഗമാണ്. നാവിലും പ്ലാക്ക് അടിഞ്ഞുകൂടും അതുകൊണ്ട് നാവ് വൃത്തിയാക്കുക.
ഒരു പയർ മണിയോളം പേസ്റ്റ് എടുക്കാൻ ശ്രദ്ധിക്കുക. ബ്രിസിലുകൾക്കുള്ളിൽ വേണം പേസ്റ്റ് വയ്ക്കാൻ. അല്ലാതെ മുകൾഭാഗത്തല്ല.
ബ്രഷ് തിരഞ്ഞെടുക്കുമ്പോൾ മൃദുവായ ബ്രഷ് വേണം ഉപയോഗിക്കാൻ. കൃത്രിമദന്തങ്ങൾ വൃത്തിയാക്കാൻ ഹാർഡ് ബ്രഷ് ഉപയോഗിക്കാം.