10 November 2025
Abdul Basith
Pic Credit: Unsplash
ഷൂസിലും ചർമ്മത്തിലുമുള്ള ബാക്ടീരിയ വിയർപ്പുമായി കലരുമ്പോഴാണ് കാൽപാദങ്ങളിൽ ദുർഗന്ധമുണ്ടാവുന്നത്. ഇത് മാറ്റാൻ ചില വഴികളുണ്ട്.
വൃത്തി വളരെ പ്രധാനമാണ്. എല്ലാ ദിവസവും കാൽപാദം കഴുകി ഉണക്കണം. പ്രത്യേകിച്ച് വിരലുകൾക്കിടയിലെ വൃത്തി എപ്പോഴും സൂക്ഷിക്കണം.
സോക്സ് തിരഞ്ഞെടുക്കുന്നതും വളരെ സുപ്രധാനമാണ്. ബ്രീത്തബിൾ ആയുള്ള കോട്ടൺ സോക്സ് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഷൂസ് തിരഞ്ഞെടുക്കുന്നതും പരിപാലിക്കുന്നതും പ്രധാനമാണ്. വായുസഞ്ചാരമുള്ള ഇടത്ത് തന്നെ ഷൂസ് സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
ആൻ്റിഫംഗൽ, അബ്സോർബൻ്റ് ടാൽകം പൗഡറുകൾ കാൽപാദങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിലൂടെ ബാക്ടീരിയ വളർച്ച തടയാം.
ആഴ്ചയിൽ ഒരുതവണയെങ്കിലും കാൽപാദം ചൂടുവെള്ളത്തിൽ മുക്കിവെക്കണം. 10-15 മിനിട്ട് ഇങ്ങനെ ചെയ്യുന്നത് ബാക്ടീരിയകളെ നശിപ്പിക്കും.
നഖം വെട്ടുകയും കഴുകുകയും ചെയ്യണം. ഡെഡ് സ്കിൻ നീക്കം ചെയ്യാനും ശ്രദ്ധിക്കണം. ഇതിലൂടെ കാൽപാദങ്ങളിലെ അഴുക്ക് നീക്കം ചെയ്യാം.
വീടുകളിലും മറ്റും നഗ്നപാദരായി നടക്കുന്നത് വളരെ നല്ലതാണ്. ഇത് കാൽപാദങ്ങളിലെ വിയർപ്പ് കുറച്ച് പാദങ്ങളുടെ വൃത്തി മെച്ചപ്പെടുത്തും.