24 June 2026
Nithya V
Photo Credit: Getty Images
ഇൻഡോർ ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവർക്കിടയിൽ ഇന്ന് ഏറ്റവും ജനപ്രിയമായ ഒന്നാണ് സിസി പ്ലാന്റ്.
ഈ ചെടി വീടിന് ഭംഗി കൂട്ടാൻ മാത്രമല്ല, ആരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഏറെ മികച്ചതാണ്.
സിസി പ്ലാന്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ഇവ മികച്ച രീതിയിൽ വായു ശുദ്ധീകരിക്കുന്നു എന്നതാണ്.
ബെൻസീൻ, ടോലുവിൻ, സൈലീൻ തുടങ്ങിയ ദോഷകരമായ വിഷാംശങ്ങളെയും മാലിന്യങ്ങളെയും ആഗിരണം ചെയ്ത് വായുവിനെ ഫ്രഷാക്കും.
ചെടികൾ നോക്കാൻ അധികം സമയമില്ലാത്തവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച ചെടിയാണിത്. പെട്ടെന്ന് കേടുവരുന്ന കൂട്ടത്തിലല്ല സിസി പ്ലാന്റുകൾ.
എപ്പോഴും പ്രത്യേക പരിചരണമോ വളങ്ങളോ നൽകാതെ തന്നെ ഇവ മുറിക്കുള്ളിൽ ആരോഗ്യത്തോടെ വളരും.
വളരെ കുറഞ്ഞ വെളിച്ചമുള്ള മുറികളിലും ഓഫീസുകളിലും, കിടപ്പുമുറികളിൽ പോലും ഇത് എളുപ്പത്തിൽ വളർത്തിയെടുക്കാം.
അതുപോലെ വീടിനുള്ളിൽ സിസി പ്ലാന്റ് പോലുള്ള പച്ചപ്പുള്ള ചെടികൾ വെക്കുന്നത് വീട്ടിലെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.