22 JUNE 2026

NEETHU VIJAYAN

ഇടയ്ക്കിടെ ജലദോഷമോ? മരുന്നുവേണ്ട ഉള്ളിയും തേനും മതി 

Image Courtesy: Getty Images 

കാലാവസ്ഥ മാറുമ്പോൾ ജലദോഷം മൂക്കടപ്പ് തുടങ്ങിയ അസ്വസ്ഥതകൾ നമ്മെ അലട്ടാറുണ്ട്. അലർജിയുള്ളവർക്ക് ഇത് ഇടയ്ക്കിടെ ബുദ്ധിമുട്ടാകാറുണ്ട്.

ജലദോഷം

ഇടയ്ക്കിടെ ജലദോഷത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ദേ ഈ ട്രിക്കൊന്ന് പരീക്ഷിക്കൂ. അടുക്കളയിലെ ഈ രണ്ട് ചേരുവകൾ മതിയാകും ജലദോഷം പമ്പകടക്കും.

മരുന്ന്

സവാള അല്ലെങ്കിൽ ചെറിയ ഉള്ളിയും തേനും ചേരുമ്പോൾ അതൊരു മികച്ച പ്രതിരോധ മരുന്നാകും. ഇത് എങ്ങനെ ഉപയോ​ഗിക്കണമെന്ന് നമുക്ക് നോക്കാം.

ഉള്ളിയും തേനും

ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിയുക. കുറഞ്ഞ തീയിൽ ധാരാളം തേൻ ചേർത്ത് രണ്ട് മണിക്കൂർ ചൂടാക്കുക. ശേഷം, ഒരു അരിപ്പയിലൂടെ അരിച്ച് ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റുക.

ചൂടാക്കുക

ഈ വഴി കൂടാതെ, പാകം ചെയ്യാത്ത സവാള കഷ്ണങ്ങൾ ഒരു ദിവസം മുഴുവൻ തേൻ നിറച്ച പാത്രത്തിൽ മുക്കിവയ്ക്കാം. അതിന് ശേഷം ഉപയോഗിക്കാം.

മുക്കിവയ്ക്കാം

ഇവ ജലദോഷമോ ചുമയോ ഉള്ളപ്പോൾ ദിവസവും 2-3 തവണ ഒരു ടീസ്പൂൺ വീതം കഴിക്കാം. നന്നായി പനിക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

ദിവസവും

ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ നൽകരുത്. പനിയുടെ ലക്ഷണം കഠിനമാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടി മാത്രം മരുന്നുകൾ കഴിക്കുക. 

ശ്രദ്ധിക്കുക