23 June 2026
SHIJI MK
Image Credit: Getty Images
ശരീരഭാരം കൂടുന്നതും കുറയുന്നതുമെല്ലാം പ്രശ്‌നമാണ്. ആവശ്യത്തിന് ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം വര്‍ധിക്കുന്നില്ല എന്നതാണോ നിങ്ങളുടെ പ്രശ്‌നം?
മെലിഞ്ഞ ശരീരം കാരണം ക്ഷീണം, അസുഖങ്ങള്‍ എന്നിവയെല്ലാം ഇടയ്ക്കിടെ നിങ്ങളെ തേടിയെത്താം. എന്നാല്‍ പഴങ്ങള്‍ കഴിക്കുന്നത് വഴി ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സാധിക്കും.
ഈന്തപ്പഴത്തില്‍ പഞ്ചസാരയും കലോറിയും വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധിക്കും.
മുന്തിരി കഴിക്കുന്നത് വഴി ഗ്ലൂക്കോസ്, ഫ്രക്ടോസ്, വൈറ്രമിനുകള്‍ എന്നിവ നിങ്ങളുടെ ശരീരത്തിലെത്തും. ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വര്‍ധിപ്പിക്കാനും മുന്തിരി നല്ലതാണ്.
പ്രകൃതിദത്ത പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവ സപ്പോട്ടയിലുണ്ട്. ഇത് കഴിക്കുന്നത് ക്ഷീണം അകറ്റി ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും.
അവക്കാഡോയിലുള്ള ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. കലോറിയും ഫൈബറും ഉയര്‍ന്ന അളവില്‍ ഉള്ളതും നല്ലതാണ്.
മാങ്ങ കഴിക്കുന്നതും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാങ്ങയിലുള്ള പ്രകൃതിദത്ത പഞ്ചസാര, വൈറ്റമിന്‍ എ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ വളരെ നല്ലതാണ്.
ശരീരഭാരം വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഏത്തപ്പഴവും കഴിക്കാവുന്നതാണ്. കലോറി, കാര്‍ബോഹൈഡ്രേറ്റ്, പ്രകൃതിദത്ത പഞ്ചസാര എന്നിവയുള്ളതിനാല്‍ ശരീരഭാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും.