22 June 2026

Nithya V

അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ

Photo Credit: Getty Images

അടുക്കളയിൽ ജോലി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സിങ്കിലെ വെള്ളക്കെട്ട് അഥവാ പ്ലംബിങ് ബ്ലോക്ക്.

ബ്ലോക്ക്

പാത്രങ്ങൾ കഴുകുമ്പോൾ അവയിലെ എണ്ണ മയവും ഭക്ഷണ അവശിഷ്ടങ്ങളപം പൈപ്പിനുള്ളി അടിഞ്ഞ് കൂടുന്നതാണ് സിങ്ക് ബ്ലോക്കാവാൻ പ്രധാന കാരണം.

കാരണം

പ്ലംബർമാരെ വിളിക്കാതെ തന്നെ അടുക്കളയിലുള്ള ചില സാധനങ്ങൾ മാത്രം ഉപയോഗിച്ച് സിങ്കിലെ ബ്ലോക്ക് മാറ്റാൻ സാധിക്കുമെന്ന് അറിയാമോ

പരിഹാരം

അടിഞ്ഞിരിക്കുന്ന എണ്ണമയവും കൊഴുപ്പും ഉരുകിപ്പോകാൻ തിളച്ച വെള്ളം ഒഴിച്ചാൽ മതി. എന്നാൽ, പൈപ്പുകൾ പി.വി.സി ആണെങ്കിൽ അമിതമായി തിളച്ച വെള്ളം ഒഴിക്കരുത്.

തിളച്ച വെള്ളം

അടുക്കളയിലെ കടുത്ത ബ്ലോക്കുകൾ പോലും മിനിറ്റുകൾക്കുള്ളിൽ അലിയിച്ചു കളയാൻ ബേക്കിംഗ് സോഡ  - വിനാഗിരി കോമ്പിനേഷന് സാധിക്കും.

ബേക്കിംഗ് സോഡ  - വിനാഗിരി

ആദ്യം അര കപ്പ് ബേക്കിംഗ് സോഡ സിങ്കിന്റെ പൈപ്പിലേക്ക് ഇടുക. ഇതിന് തൊട്ടുപിന്നാലെ ഒരു കപ്പ് വിനാഗിരി ഒഴിക്കുക.

ചെയ്യേണ്ടത്

ഇവ തമ്മിൽ പ്രവർത്തിക്കുമ്പോൾ പതഞ്ഞു പൊങ്ങും. 15-20 മിനിറ്റിന് ശേഷം, ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.

പത

ഉപ്പ് - അര കപ്പ് ബേക്കിംഗ് സോഡ മിശ്രിതം സിങ്കിന്റെ ഹോളിലേക്ക് ഇടുക. 4-5 മണിക്കൂറിന് ശേഷം ചൂടുവെള്ളം ഒഴിച്ചാൽ ബ്ലോക്ക് പൂർണ്ണമായും മാറിയിട്ടുണ്ടാകും.

ഉപ്പ് - ബേക്കിംഗ് സോഡ