Abdul Basith
06 August 2025
Abdul Basith
Pic Credit: Unsplash
നമ്മുടെ സംസ്കാരവുമായി ചേർന്നുനിൽക്കുന്നതാണ് കുരുമുളക്. കുരുമുളകിലെ പിപ്പറിൻ എന്ന പദാർത്ഥത്തിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
കുരുമുളക് വയറ്റിൽ ഹൈഡ്രോക്ലോറിക് ആസിഡിൻ്റെ ഉത്പാദനം വർധിപ്പിക്കും. ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കും.
ദഹനനാളത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിച്ച് ബ്ലോട്ടിങ് കുറയ്ക്കാനും കുരുമുളകിന് കഴിയും. ഇതും ദഹനം മെച്ചപ്പെടാൻ വളരെ സഹായകമാണ്.
കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിച്ച് മെറ്റാബൊളിസം വർധിപ്പിക്കാൻ പിപ്പറിന് കഴിവുണ്ട്. ഇത് ഭാരനിയന്ത്രണത്തിലും വളരെ സഹായകമാവും.
കുരുമുളകിന് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിവുണ്ടെന്ന പ്രാഥമിക പഠനങ്ങളുണ്ട്. ഇത് ഡയബറ്റീസിനുള്ള സാധ്യതകൾ കുറയ്ക്കാനും സഹായിക്കും.
കുരുമുളകിൻ്റെ എണ്ണ സന്ധിവേദനയും പേശീവേദനയും കുറയ്ക്കാൻ ഉപയോഗിക്കാം. തലവേദനയ്ക്കും കുരുമുളകിൻ്റെ എണ്ണ ഒരു പരിഹാരമാണ്.
കുരുമുളകിലെ ആൻ്റിഓക്സിഡൻ്റ്, ആൻ്റിബാക്ടീരിയൻ, ആൻ്റിഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ചർമ്മാരോഗ്യം മെച്ചപ്പെടുത്തുമെന്ന കണ്ടെത്തലുകളുണ്ട്.
കുരുമുളക് കരളിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിനൊപ്പം എല്ലുകളുടെ ആരോഗ്യത്തെയും കുരുമുളക് വളരെ നന്നായി സഹായിക്കും.