August 6 2025
SHIJI MK
Image Courtesy: Unsplash
കേക്ക് മുറിച്ച് ആഘോഷിക്കാന്‍ ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. സന്തോഷമുണ്ടായാല്‍ ആദ്യം തന്നെ ചിന്തിക്കുന്നത് കേക്ക് വാങ്ങിക്കുന്നതിനെ കുറിച്ചാണ്.
ഓരോരുത്തര്‍ക്കും ഓരോ കേക്കിനോടായിരിക്കും താത്പര്യം. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട കേക്ക് നിങ്ങളുടെ സ്വഭാവം പറഞ്ഞാല്‍ എങ്ങനെയുണ്ടായിരിക്കും.
ചോക്ലേറ്റ് കേക്ക് ഇഷ്ടപ്പെടുന്നവര്‍ സ്‌നേഹനിധികളായിരിക്കും. എപ്പോഴും ഇവരില്‍ ഒരു പോസിറ്റീവ് ചിന്താഗതി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
വാനില കേക്കിനെ സ്‌നേഹിക്കുന്നവര്‍ ലാളിത്യത്തിനും ആധികാരികതയ്ക്കും പ്രാധാന്യം നല്‍കുന്നു. ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും അവര്‍ക്ക് വലുതാണ്.
വികാരഭരിതരും ധൈര്യശാലികളുമായിരിക്കും റെഡ് വെല്‍വെറ്റ് കേക്ക് ഇഷ്ടപ്പെടുന്നവര്‍. ഇവര്‍ക്ക് റിസ്‌ക്കെടുക്കാന്‍ ഒരു മടിയും ഉണ്ടാകില്ല. ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കും.
സ്‌ട്രോബെറി കേക്ക് ഇഷ്ടപ്പെടുന്നവര്‍ ദയയും ആര്‍ദ്രതയും ഉള്ളവരാണ്. ഇക്കൂട്ടര്‍ റൊമാന്റിക് ആയിരിക്കും. മാത്രമല്ല ഇവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നു.
ചീസ് കേക്ക് കഴിക്കുന്നവന്‍ ബുദ്ധിശാലിയായിരിക്കും. അവരുടെ ബുദ്ധിയും കഴിവും കണ്ട് മറ്റുള്ളവര്‍ എപ്പോഴും അഭിനന്ദിക്കും. ഇവര്‍ മറ്റുള്ളവരെ ഉപദേശിക്കാനും മിടുക്കരാണ്.
വികാരഭരിതനും, സങ്കീര്‍ണവും, നിഗൂഢവുമായിരിക്കും ബ്ലാക്ക് ഫോറസ്റ്റ് ഇഷ്ടപ്പെടുന്നവര്‍. ഇത് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. എപ്പോഴും ബന്ധങ്ങള്‍ക്ക് വില നല്‍കും.