05 August 2025

Jayadevan A M

ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ ആപ്പിള്‍ മതിയോ?

Image Courtesy: Unsplash, Pexels

ദിവസവും ഒരാപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നാണ് പറയുന്നത്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ആപ്പിളിനുള്ളത്‌

ആപ്പിള്‍

ഒരു ദിവസം രണ്ട് ആപ്പിൾ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന്‌ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ് പറഞ്ഞു.

ഗുണങ്ങൾ

 ഡോ. ജോസഫ് സൽഹാബ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവച്ച ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇനി പറയുന്നവയാണ്‌. അവ നോക്കാം

ശ്രദ്ധിക്കാം

ഫാറ്റി ലിവര്‍, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയവയുടെ സാധ്യത ആപ്പിള്‍ കുറയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഫാറ്റി ലിവർ

ആപ്പിളിൽ നാരുകൾ കൂടുതലാണെന്നും ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുമെന്നും  ഡോ. ജോസഫ് സൽഹാബ് ഇൻസ്റ്റാഗ്രാം കൂട്ടിച്ചേര്‍ത്തു

നാരുകൾ 

ആപ്പിളിലെ നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ജോസഫ് സൽഹാബ്

ദഹനം

കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനടക്കം ആപ്പിള്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രയോജനങ്ങള്‍

പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല ഈ വെബ്‌സ്റ്റോറി. സംശയങ്ങള്‍ക്ക് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

നിരാകരണം