Abdul Basith
05 August 2025
Abdul Basith
Pic Credit: Unsplash
വാഴയിലെ നമ്മുടെ ജീവിതരീതിയോട് ചേർന്നുപോകുന്ന ഒന്നാണ്. വാഴയിൽ ഭക്ഷണം കഴിയ്ക്കുന്ന നമ്മുടെ രീതിയ്ക്ക് ആരോഗ്യഗുണങ്ങളുമുണ്ട്.
വാഴയിലെ മണ്ണിൽ അലിഞ്ഞുപോകുന്നതാണ്. അതുകൊണ്ട് തന്നെ പ്ലേറ്റുകളെയും മറ്റും അപേക്ഷിച്ച് വാഴയിലകൾ പരിസ്ഥിതിസൗഹാർദ്ദമാണ്.
ആൻ്റിഓക്സിഡൻ്റ്സ്, പോളിഫെനോൾസ് തുടങ്ങിയ പോഷകങ്ങളടങ്ങിയ വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വിവിധ തരത്തിൽ ആരോഗ്യം മെച്ചപ്പെടുത്തും.
ഡിസ്പോസിബിൾ പ്ലേറ്റുകളിലെ കെമിക്കൽ കോട്ടിങ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാം. എന്നാൽ വാഴയില കൊണ്ട് ഇത്തരത്തിൽ ഒരു പ്രശ്നവുമില്ല.
പ്രകൃതിദത്ത ചൂടാറാപ്പെട്ടി പോലെയാണ് വാഴയില. വാഴയിൽ വിളമ്പുന്ന ഭക്ഷണം ഏറെ ദൂരം ചൂടായിത്തന്നെ തുടരും. ഇത് സ്വാദ് വർധിപ്പിക്കും.
വാഴയിലയിൽ വിളമ്പുന്ന ഭക്ഷണങ്ങൾക്ക് രുചി കൂടുന്നതായി തോന്നാറില്ലേ? അത് തോന്നലല്ല, ശരിക്കും ഉള്ളതാണ്. വാഴയിലയ്ക്ക് ആ ഫ്ലേവർ നൽകാനാവും.
വാഴയിലയിൽ വിളമ്പിയിരിക്കുന്ന ഭക്ഷണം കാണാൻ തന്നെ എന്തൊരു ചേലാണ്. കഴിക്കുന്നതിനൊപ്പം കാണലും രുചി കൂടാൻ സഹായിക്കും.
വാഴയിലയ്ക്ക് ചിലവ് വളരെ കുറവാണ്. ചുറ്റുവട്ടങ്ങളിൽ നിന്ന് തന്നെ ലഭിക്കും. അതുകൊണ്ട് തന്നെ ലാഭകരമായ ഒരു തിരഞ്ഞെടുപ്പാണിത്.