17 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
പതിവ് ചായയിൽ നിന്നും വ്യത്യസ്തമായി രാവിലെ ഒരു കപ്പ് ഇഞ്ചി ചായ ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഔഷധഗുണങ്ങൾ ഏറെയുള്ള ഇഞ്ചി ശരീരത്തിന് ഊർജം നൽകുന്നു.
രാവിലെ വെറുംവയറ്റിലോ പ്രഭാത ഭക്ഷണത്തിന് ശേഷമോ ഇഞ്ചി ചായ കുടിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ ഇഞ്ചി ചായ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ദഹനക്കുറവ്, ഗ്യാസ്, വയറുചീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റി സുഖം നൽകും.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കാലാവസ്ഥ മാറ്റം കൊണ്ട് ഉണ്ടാകുന്ന ചെറിയ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽ നിന്നും സംരക്ഷണം നൽകാനും ഇഞ്ചി ചായ വളരെ നല്ലതാണ്.
മെറ്റബോളിസം വേഗത്തിലാക്കാൻ ഇഞ്ചി സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയാനും വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചതാണ്.
രാവിലെ ഉണ്ടാകുന്ന മനംപിരട്ടൽ അല്ലെങ്കിൽ യാത്രാവേളകളിലെ ഛർദ്ദിൽ എന്നിവ തടയാൻ ഇഞ്ചി ചായ വളരെ ഫലപ്രദമാണ്. ധൈര്യമായി കുടിക്കാം.
രാവിലെ ഇഞ്ചി ചായ കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകാനും ഇത് സഹായിക്കുകയും ചെയ്യും.