11 NOV 2026

NEETHU VIJAYAN

ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം

Image Courtesy: Unsplash

എത്ര വിലകൂടിയ ഫ്രിഡ്ജ് വാങ്ങിയാലും അവ വൃത്തിയായി സൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവയിൽ നിന്ന് ദുർ​ഗന്ധം വമിക്കാൻ തുടങ്ങും. ഇത് ഭക്ഷണങ്ങൾ കേടാക്കുകയും ചെയ്യും.

ഫ്രിഡ്ജ്

ഫ്രിഡ്ജിൽ നിന്ന് വരുന്ന ദുർഗന്ധം മാറ്റാനും ഈർപ്പം പൂർണ്ണമായി ഒഴിവാക്കാനും അടുക്കളകളിൽ പണ്ടേ പരീക്ഷിച്ചിരുന്ന ഒന്നാണ് ഫ്രിഡ്ജിൽ കല്ലുപ്പ് വെക്കുക എന്നത്.

കല്ലുപ്പ്

ഫ്രിഡ്ജിൽ ഒരു കപ്പ് കല്ലുപ്പ് എടുത്ത് അത് ഫ്രിഡ്ജിൽ വയ്ക്കുക. ഇവ വായുവിൽനിന്ന് ദുർഗന്ധം വലിച്ചെടുക്കുകയും ഈർപ്പം ആഗിരണം ചെയ്യുകയും ചെയ്യും.

ദുർഗന്ധം

ഓരോ പ്രാവശ്യവും ഫ്രിഡ്ജ് തുറക്കുമ്പോഴും അടുക്കളയിലെ ചൂട് വായുവും ഗന്ധവും ഫ്രിഡ്ജിനുള്ളിൽ എത്തും. പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലെ എഥിലിൻ ദുർഗന്ധത്തത്തിന് കാരണമാകും.

ചൂട് വായു

ഈ സമയം ഉപ്പ് ഒരു സ്‌പോഞ്ച് പോലെ ഫ്രിഡ്ജിൽ തങ്ങിനിൽക്കുന്ന ദുർഗന്ധത്തെയും ഈർപ്പത്തെയും വലിച്ചെടുക്കുന്നു. ഇത് ബാക്ടീരിയയും പൂപ്പലും അടിഞ്ഞുകൂടുന്നത് തടയും.

വലിച്ചെടുക്കുന്നു

ഫ്രിഡ്ജ് എപ്പോഴും ഉപയോ​ഗിക്കുന്ന ഒന്നായതിനാൽ വലിയ ഇടവേളകളില്ലാതെ ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രമിക്കുക. ഇത് ദുർ​ഗന്ധം ഒരു പരിധി വരെ കുറയ്ക്കും.

വൃത്തിയാക്കാൻ

അര ടീസ്പൂൺ വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളത്തിൽ കലർത്തി സ്‌പോഞ്ച് ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഡോറും മറ്റും നന്നായി തുടച്ച് വൃത്തിയാക്കണം.  

ശ്രദ്ധിക്കേണ്ടത്