16 November 2026
Sumeesh T Unneen
Photo Credit: Unsplash
ജിമ്മിൽ പോകുന്നവർക്കും ഡയറ്റ് കൃത്യമായി നോക്കുന്നവർക്കും പരീക്ഷിക്കാൻ പറ്റിയ മികച്ചൊരു വിഭവമാണ് ഗാർലിക് ചിക്കൻ റൈസ് ബൗൾ
200 ഗ്രാം ബോൺലെസ് ചിക്കൻ, 200 ഗ്രാം ചോറ്, വെളുത്തുള്ളി, ബട്ടർ എന്നിവയാണ് ഈ വിഭവം തയ്യാറാക്കാൻ പ്രധാനമായും വേണ്ടത്
അര സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ ചില്ലി ഫ്ലേക്സ്, ഉപ്പ്, ഫ്രൈ ചെയ്യാൻ കുറച്ചു ബീൻസ്, ഗ്രീക്ക് യോഗർട്ട് എന്നിവയും ഇതിലേക്ക് ആവശ്യമുണ്ട്
ആദ്യം ഒരു പാനിൽ അല്പം ബട്ടർ ചൂടാക്കുക. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളി, കുരുമുളകുപൊടി, ചില്ലി ഫ്ലേക്സ് എന്നിവയിട്ട് വഴറ്റുക
ഈ മസാലയിലേക്ക് 200 ഗ്രാം ചിക്കൻ ചെറിയ കഷ്ണങ്ങളാക്കിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക
ചിക്കൻ വേവുന്ന ഈ സമയത്ത് തന്നെ മറ്റൊരു പാനിൽ അല്പം ഉപ്പും ചേർത്ത് ബീൻസ് ഫ്രൈ ചെയ്തെടുക്കാം
ചിക്കൻ വെന്തുവരുമ്പോൾ ഇതിലേക്ക് അല്പം ബട്ടർ കൂടി ചേർക്കുക. ശേഷം 200 ഗ്രാം ചോറിട്ട് മസാലയുമായി നന്നായി ഇളക്കിയെടുക്കുക
ഫൈബർ ലഭിക്കാൻ തയ്യാറാക്കിയ റൈസിനൊപ്പം ഫ്രൈഡ് ബീൻസും, കൂടുതൽ പ്രോട്ടീനിനായി 100 ഗ്രാം ഗ്രീക്ക് യോഗർട്ടും ചേർത്ത് കഴിക്കാവുന്നതാണ്