15 May 2025
Sarika KP
Image Courtesy: Freepik
കേരളത്തിൽ അങ്ങോളം ഇങ്ങോളം മാങ്ങയുടെ സീസൺ ആണ് ഇപ്പോൾ. പല വെറൈറ്റി മാങ്ങകളാണ് നാട്ടിൽ ലഭിക്കുന്നത്.
വെറും രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങൾ കൊണ്ടും മാങ്ങ മുൻപന്തിയിൽ തന്നെയുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.
മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6 കാരണം, സന്തോഷ ഹോർമോൺ എന്നും അറിയപ്പെടുന്ന സെറോടോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു
രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്ന ശ്വേത രക്താണുക്കളെ ഉത്പാദിപ്പിക്കാൻ മാമ്പഴത്തിലെ വിറ്റാമിൻ സി സഹായിക്കുന്നു,
വരണ്ട കണ്ണുകൾ, റെറ്റിനയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ പരിഹരിക്കുന്നതിന് വിറ്റാമിൻ എ അത്യാവശ്യമാണ്. അതിന്റെ മികച്ച ഉറവിടമാണ് മാമ്പഴം.
മാമ്പഴത്തിൽ അമൈലേസ് പോലുള്ള ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റുകളെ വിഘടിപ്പിക്കുന്നു.
ഇലക്ട്രോലൈറ്റുകളും ആന്റിഓക്‌സിഡന്റുകളും മാമ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം, ക്ഷീണം, തലകറക്കം എന്നിവ കുറയ്ക്കുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം കുറക്കാനും ഇത് സഹായിക്കുന്നു.