14 May 2025

NANDHA DAS

സെലറിയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

Image Courtesy: Freepik

ഇലകൾക്കായി വളർത്തുന്ന ഒരു പച്ചക്കറിയാണ് സെലറി. ഇത് വേവിക്കാതെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സെലറിയുടെ പ്രധാനം ഗുണങ്ങൾ നോക്കാം.

സെലറി

വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള സെലറി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ചർമ്മം

മഗ്നീഷ്യം ധാരാളം അടങ്ങിയ സെലറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ബ്ലഡ് ഷുഗർ കുറയ്ക്കാൻ

പോളിഫെനോൾസ്, ഫൈബർ തുടങ്ങിയവ അടങ്ങിയ സെലറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്.

ദഹനം

വിറ്റമിൻ സി കൊണ്ട് സമ്പുഷ്ടമായ സെലറി പതിവായി കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോ​ഗപ്രതിരോധശേഷി

വിറ്റാമിൻ എയുടെ മികച്ച ഉറവിടങ്ങളിൽ ഒന്നായ സെലറി കഴിക്കുന്നത് കാഴ്ചശക്തി നിലനിർത്താനും ഏറെ ഗുണം ചെയ്യും.

കാഴ്ചശക്തി

വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ സെലറി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

എല്ലുകളുടെ ആരോ​ഗ്യം

സെലറിയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ, സെലറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കും. 

ജലാംശം