15 NOV 2026
NEETHU VIJAYAN
Image Courtesy: Unsplash
വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങളുടെ കലവറയാണ് കാടമുട്ട. വൈറ്റമിൻ A, C എന്നിവ ധാരാളമുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
കാടമുട്ടയിൽ ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും ക്ഷീണം മാറ്റാനും ഉത്തമമമാണ് കാടമുട്ട.
ഓർമ്മശക്തിയും ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ കാടമുട്ടയിൽ ധാരാളമുണ്ട്. അതിനാൽ ഇത് കഴിക്കുന്നത് കുട്ടികൾക്ക് ഏറെ നല്ലതാണ്.
വൈറ്റമിൻ എ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും തിമിരം പോലുള്ള പ്രശ്നങ്ങൾ തടയാനും കാടമുട്ട സഹായിക്കും.
കാടമുട്ടയിലെ ഓവോമ്യൂക്കോയ്ഡ് എന്ന പ്രോട്ടീൻ ശ്വാസകോശ സംബന്ധമായ അലർജികളെയും ആസ്ത്മയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു.
ഉയർന്ന അളവിൽ പ്രോട്ടീനും ഫോസ്ഫറസും അടങ്ങിയിരിക്കുന്നതിനാൽ പേശികളുടെ വളർച്ചയ്ക്കും എല്ലുകളുടെ ബലത്തിനും കാടമുട്ട ദിവസവും കഴിക്കുന്നത് മികച്ചതാണ്.
കാടമുട്ട കഴിക്കുമ്പോൾ അലർജിയോ മറ്റ് അസ്വസ്ഥതയോ തോന്നിയിട്ടുള്ളവർ പിന്നീട് കഴിക്കാൻ ശ്രമിക്കരുത്. കുട്ടികളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ദിവസവും ഒന്ന് മുതൽ മൂന്ന് കാടമുട്ട വരെ കഴിക്കുന്നതാണ് സുരക്ഷിതം. എന്നാൽ കൊളസ്ട്രോൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.