11 June 2025

NANDHA DAS

റാഗി നിസാരക്കാരനല്ല; പലതുണ്ട് ഗുണങ്ങൾ

Image Courtesy: Freepik/  Getty Images

കുഞ്ഞുങ്ങൾ മാത്രമല്ല മുതിർന്നവരും റാ​ഗി കഴിക്കുന്നത് വളരെ നല്ലതാണ്. റാഗി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാം.

റാഗി 

കാൽസ്യത്തിന്റെ മികച്ച ഉറവിടമായ റാഗി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകൾക്കും പല്ലുകൾക്കും

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ള റാഗി പതിവായി കഴിക്കുന്നത് മലബന്ധം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ദഹനം

കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ റാഗി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗ പ്രതിരോധശേഷി

ഗ്ലൈസമിക് സൂചിക കുറവായതിനാൽ റാഗി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പ്രമേഹം

ഫൈബർ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ റാഗി വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.  

വണ്ണം കുറയ്ക്കാൻ

പോളിഫിനോൾ, ടാന്നിൻ, ഫൈറ്റേറ്റ് തുടങ്ങിയവ അടങ്ങിയ റാഗി കഴിക്കുന്നത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

സ്‌ട്രെസ് കുറയ്ക്കാൻ

പോഷക ഗുണങ്ങളാൽ സമ്പുഷ്ടമായ റാഗി കൊളസ്‌ട്രോൾ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

ഹൃദയാരോഗ്യം