11 June 2025

NANDHA DAS

ചീസ് ആരോഗ്യത്തിന് നല്ലതോ ദോഷമോ?

Image Courtesy: Freepik

ചീസ് ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ, കൊഴുപ്പ് കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ ചീസ് കഴിക്കുന്നതായിരിക്കും നല്ലത്.

ചീസ്

പതിവായി ചീസ് കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്നത് വഴി ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂട്ടുന്നു.

ഹൃദ്രോഗം

അമിതമായ അളവിൽ ചീസ് കഴിക്കുന്നത് മലബന്ധത്തിന് കാരണമാകുമെന്നും ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്നും വിദഗ്ധർ പറയുന്നു.

മലബന്ധം

കസീൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ അമിതമായി ചീസ് കഴിക്കുന്നത് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് കാരണമായേക്കും.

ചർമ്മ പ്രശ്നങ്ങൾ

അമിത അളവിൽ ചീസ് കഴിക്കുന്നത് വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ അഥവാ അസിഡിറ്റിക്ക് കരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നെഞ്ചെരിച്ചിൽ

കലോറിയും കൊഴുപ്പും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ചീസ് കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

ശരീരഭാരം

സോഡിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചീസ് പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമായേക്കും.

ഉയർന്ന രക്തസമ്മർദ്ദം

ചീസ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വൃക്ക സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വൃക്കരോഗങ്ങൾ