10 June 2025

Nithya V

Image Credits: Freepik

വ്യായാമം ചെയ്യാനുള്ള ശരിയായ സമയം ഏത്?  

മൊത്തത്തിലുള്ള ആരോഗ്യത്തിന് ദിവസേന വ്യായാമം ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ വ്യായാമം ചെയ്യേണ്ട ശരിയായ സമയമേതാണെന്ന സംശയം പലരിലുമുണ്ട്.

വ്യായാമം

രാവിലെയാകട്ടെ വൈകുന്നേരമാകട്ടെ, വ്യായാമം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണെന്ന് വിദഗ്ധർ പറയുന്നു.

ശരിയായ സമയം

രാവിലത്തെ വ്യായാമം ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ടെന്ന് വി​ദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കലോറി

കൂടാതെ അവരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നും പറയപ്പെടുന്നു.

ഹൃദ്രോഗം

അതിരാവിലെ വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണ്. എന്‍ഡോര്‍ഫിന്‍സ്, ഡോപാമിന്‍ തുടങ്ങിയവ പുറത്ത് വിടുന്നു.

മാനസികാരോഗ്യം

വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുന്നത് വേഗത്തില്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഭാരം

വൈകുന്നേരങ്ങളില്‍ ഓക്‌സിജന്‍ ഉപയോഗം കുറവായിരിക്കും. ഇത് വ്യായാമം ചെയ്യുന്നയാളിന്റെ പ്രകടനത്തെ മെച്ചപ്പെടുത്തും.

ഓക്സിജൻ

മാത്രമല്ല, വൈകുന്നേരങ്ങളില്‍ പേശികള്‍ വഴക്കമുള്ളതും അയഞ്ഞതുമാകും, അതിനാല്‍ വ്യായാമങ്ങള്‍ അനായാസമായി ചെയ്യാൻ കഴിയും.

അനായാസം